Publish your Thesis in One month
കുളമ്പടിയൊച്ചകളുടെ ഡയറി
Author: G.S. Pradeep
Genre: Self Help
Price: ₹350
₹300
Description: മലയാളിയുടെ പ്രിയപ്പെട്ട അശ്വമേധകാരൻ ശ്രീ ജി. എസ്. പ്രദീപിൻ്റെ ഓർമ്മകളുടെയും അനുഭവങ്ങളുടെയും സാംസ്കാരിക സ്മൃതികളുടെയും പുസ്തകമാണ് കുളമ്പടിയൊച്ചകളുടെ ഡയറി തന്റെ ജീവിതത്തെ കൂടുതൽ മിഴിവുള്ളതാക്കിയ മനുഷ്യരെയും അനുഭവങ്ങളെയും മിഴിവോടെ ജി. എസ്. പ്രദീപ് ഓർക്കുന്നു. ഒരു ഫീനിക്സ് പക്ഷിയെ പോലെ ജീവിതത്തിൻ്റെ പതർച്ചകളിൽ നിന്നും ഉയർന്നുപൊങ്ങിയതിന്റെ പ്രചോദനാത്മകമായ വെളിച്ചം അദ്ദേഹം ഈ എസ്തകത്തിൽ സൂക്ഷിക്കുന്നു. വാക്ക് അൻപാകുന്നതിൻ്റെയും മുറിവുണക്കുന്ന മരുന്നാകുന്നതിന്റെയും ഹൃദയാനുഭവം നമ്മൾ ഈ പുസ്തകത്തിലുടനീളം തൊട്ടറിയുന്നു.
വല്ലാത്തൊരു കഥ ഭാഗം 3
Author: Babu Ramachandran
Genre: Essay
Price: ₹360
₹330
Description: വിഷയങ്ങളെ സമഗ്രമായി അവലോകനം ചെയ്യുന്ന പഠനങ്ങളുടെ സമാഹാരം. മൊസാദ്, കാശ്മീരി പണ്ഡിറ്റുകളുടെ പലായനം, അഡോൾഫ് ഹിറ്റ്ലർ, മൈക്കിൾ ജാക്സൺ, യാസർ അറഫാത്ത്, ഈദി അമീൻ, കാർഗിൽ വിജയകഥ, മഹാത്മാഗാന്ധി, ലയണൽ മെസ്സി, സുഭാഷ് ചന്ദ്രബോസ്, ശ്രീനാരായണഗുരു, റോഡ്രിഗോ ദുത്തെർത്തെ, റഷ്യൻ വിപ്ലവം എന്നീ മികച്ച അദ്ധ്യായങ്ങൾ.
വല്ലാത്തൊരു കഥ ഭാഗം 2
Author: Babu Ramachandran
Genre: Essay
Price: ₹350
₹310
Description: അക്കാദമിക് വായനയ്ക്കും വിജ്ഞാന ശേഖരത്തിനും ഉപയുക്തമായ 14 വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള ആഴമുള്ള പഠനങ്ങൾ. വീരപ്പൻ, എം എൻ റോയ്, ദാവൂദ് ഇബ്രാഹിം, എലോൺ മസ്ക്, വേലുപിള്ള പ്രഭാകരൻ, സദ്ദാം ഹുസൈൻ, ഈച്ചര വാര്യർ, ജോസഫ് സ്റ്റാലിൻ, ജയലളിത, ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, ഡിയാഗോ മറഡോണ, മലബാർ കലാപം, നക്സലിസം മുതൽ മാവോയിസം വരെ എന്നിങ്ങനെ 14 അധ്യായങ്ങൾ.
വല്ലാത്തൊരു കഥ ഭാഗം
Author: Babu Ramachandran
Genre: Essay
Price: ₹330
Description: വല്ലാത്തൊരു കഥ സീരീസിലെ ആദ്യ പുസ്തകം. 15 അധ്യായങ്ങളിലായി വിവിധ വിഷയങ്ങളെ സമഗ്രമായും വസ്തുനിഷ്ഠമായും അവലോകനം ചെയ്യുന്നു. ഓപ്പൺ ഹൈമർ, യൂണിഫോം സിവിൽ കോഡ്, കിം ജോങ് ഉൻ, താജ്മഹൽ, ഐൻസ്റ്റീൻ്റെ പ്രപഞ്ചം, ഭഗത് സിംഗ്, യക്ഷി, ഡയാനയുടെ നിഗൂഢമരണം, വിഭജനത്തിന്റെ മുറിവുകൾ, അംബേദ്കർ, ഗോർബച്ചേവ്, ഓഷോ, ലൂസിഫർ, അരുണ ഷാൻ ബാഗ്, ചെർണോബിൽ തുടങ്ങിയ അധ്യായങ്ങൾ
ടു ജാനേമൻ
Author: Vishnu P.K
Genre: Romantic Novel
Price: ₹225
₹190
Description: ഏത് ഋതുവും വസന്തമെന്നു മാത്രം അനുഭവിക്കാൻ കഴിയുന്ന പ്രണയകാലത്തിന്റെ പുസ്തകമാണിത്. പക്ഷേ ഇതൊരു സാധാരണ പ്രണയകഥയല്ല. ചെന്നെത്തും തോറും പിന്നെയും പിന്നെയും മുറുകുകയും കുഴയ്ക്കുകയും ചെയ്യുന്ന ഒരു യാത്രയുടെയും തേടലിന്റെയും കണ്ടെത്തലിന്റെയും കഥയാണിത്. പ്രണയത്തിന്റെ അതിസങ്കീർണ്ണതയും പകയും പ്രതികാരവും പതഞ്ഞു പെയ്യുന്ന ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും കോഴിക്കോടെ ഉൾഗ്രാമത്തിലെ ഒരു തെരുവിൽ നിന്നാണ്. ലോഡ്ജ് മുറിയിൽ നിന്ന് കാണാതെയാവുന്ന അവളെ അവൻ തേടിയിറങ്ങുമ്പോഴാണ്....
ജീവിതം ഒരു കൽക്കണ്ട തുണ്ട്
Author: Jery Tom
Genre: Memoire
Price: ₹170
Description: സരളമായ അവതരണത്തിലൂടെ, കൊച്ചു കൊച്ചു ജീവിതാനുഭവങ്ങളിലൂടെ, സ്നേഹത്തിന്റെ നനുത്ത സ്പർശത്തിലൂടെ മഹിമയുള്ള മനുഷ്യനിലേക്ക് ഈ പുസ്തകം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു വാഹനങ്ങൾ പായുന്ന നിലയ്ക്കാത്ത തെരുവിൽ മുറിച്ചു കടക്കാൻ കാത്തുനിൽക്കുന്ന മുടന്തനെപ്പോലെ, വാക്കുകളുടെയും മനുഷ്യരുടെയും പ്രവാഹത്തിൽ തന്റെ നിമിഷത്തി നായി അയാൾ കാത്തുനിന്നു അവനവന്റെ നിമിഷത്തിനായി, ഉണ്മയ്ക്കായുള്ള കാത്തുനില്പ് ആത്യന്തികമായി എല്ലാവരും കാത്തിരിക്കുന്നത് അവരവരുടെ ആനന്ദത്തിലേക്കു നയിക്കുന്ന ആത്മാവിന്റെ ഉണർവുകൾക്കുവേണ്ടിയണ്. അതേ കത്തിരിപ്പിന്റെ കല്ക്കണ്ടത്തുണ്ടുകളാണ് ഈ പുസ്തകത്തിന്റെ ഓരോ താളിലും ഒളിഞ്ഞിരിക്കുന്നത്.
വി ദ പീപ്പിൾ
Author: Dr J. Prabhash
Genre: Collection of Essays
Price: ₹220
₹210
Description: ഇന്ത്യൻ ഭരണഘടനയോടുള്ള അസന്ദിഗ്ധമായ സമർപ്പണമാണ് ഈ ലേഖനങ്ങളുടെ കാതൽ. ഇന്ത്യൻ ഭരണഘടന സൃഷ്ടിച്ച മൂല്യപരിസരങ്ങൾ, ഇന്ത്യൻ ഭരണഘടനാ ശില്പികൾ വിഭാവനം ചെയ്ത ജനാധിപത്യ സങ്കല്പം ഒക്കെയും എങ്ങനെയാണ് വർത്തമാനം ഇന്ത്യൻ രാഷ്ട്രീയത്തിൽ കൊലചെയ്യപ്പെടുന്നത് എന്നതിന്റെ അക്കാദമികവും സാംസ്കാരികവുമായ വായനയാണ് ഈ പുസ്തകത്തിലെ ലേഖനങ്ങൾ നിർവഹിക്കുന്നത്.
ഇനി പറയുമോ ജീവിതത്തിൽ ഒരൽപ്പവും ജീവിതം ബാക്കിയില്ലെന്ന്?
Author: Dr. Nowfal N
Genre: Memoirs
Price: ₹180
₹170
Description: ജീവിതത്തെയും മനുഷ്യരെയും കുറെ കൂടെ ആഴത്തിൽ മനസ്സിലാക്കാനും ഓർമിക്കാനും നമ്മെ പ്രാപ്തമാക്കുന്ന പുസ്തകം. ചുരുങ്ങിയ കാലം കൊണ്ട് അനേകായിരം മനുഷ്യരുടെ പ്രിയ പുസ്തകമായി മാറാൻ കഴിഞ്ഞത് ആന്തരികമായി ഈ പുസ്തകം സൂക്ഷിക്കുന്ന നിറവു കൊണ്ടാണ്.
ഒരിക്കൽ സ്നേഹിച്ചവർ
Author: Soman Kadaloor
Genre: Poems
Price: ₹220
₹200
Description: നീ മരിച്ചാൽ ഞാനെന്തിന് വരണം, എനിക്ക് നീ മരിക്കുന്നില്ലല്ലോ.. എന്നെഴുതിയ പ്രശസ്ത കവി സോമൻ കടലൂരിന്റെ വൈകാരിക വിക്ഷുബ്ദ്ധത നിറഞ്ഞ നൂറ്റമ്പതോളം പ്രണയ കവിതകളുടെ അപൂർവ്വ സമാഹാരം. ഉള്ളിൽ പ്രേമക്കടൽ ചുരത്തുന്ന കവിതകളുടെ ഏകാന്ത ലോകത്തിലേക്ക് എല്ലാ പ്രണയികൾക്കും സ്വാഗതം.
അസുര
Author: Mohan Kartha
Genre: Novel
Price: ₹325
₹290
Description: ആയിരം സ്ത്രീകളെ പ്രാപിച്ച് അമാനുഷ പുനർജന്മം ആർജിക്കാൻ കൊതിക്കുന്ന തമ്പുരാനാണ് അസുരയിലെ കേന്ദ്രകഥാപാത്രം. ഭൂതഗണങ്ങളുടേയും ചാത്തന്മാരുടേയും ഒടിമറിയൽ വിദ്യകളുടേയും സഹായത്തോടെയാണ് അയാളുടെ യാത്ര. രതിയുടെ ഉത്സവ കാഴ്ചകളാണ് ഈ നോവൽ. വൈചിത്ര്യങ്ങളായ രതി കാമനകൾ ഫണം വിടർത്തിയാടുന്നു. വൈവിധ്യങ്ങളായ രതിയുടെ ആഴങ്ങൾ വായനക്കാർക്ക് മുൻപിൽ തുറക്കപ്പെടുന്നു. രതിയെ ഇത്രമേൽ സർഗാത്മകമായി അടയാളപ്പെടുത്തിയിട്ടുള്ള നോവലുകൾ മലയാളത്തിൽ വിരളമാണ്. കാമ കലകളുടെ മയൂരനൃത്തമാണ് അസുര നോവൽ.
എന്റെ ചെമ്പകം പാറുകുട്ടിക്ക് വേണ്ടി
Author: KR Ammu
Genre: Story
Price: ₹140
Description: ഈ കഥകളിൽ ഹൃദയസ്നാനം ചെയ്യപ്പെട്ട ജീവിതത്തിൻറെ ഭിന്ന മുഖങ്ങളുണ്ട്. കാത്തിരിപ്പും പ്രതീക്ഷയും ദുഃഖവും പ്രതികാരവും നിഗൂഢമായ അന്വേഷണങ്ങളും ഓർമ്മകളിലേക്ക് കുഴമറിഞ്ഞു വീഴാനുള്ള സർവ്വലൗകീകമായ മനുഷ്യൻ്റെ ആശയും ഈ കഥകളുടെ ആന്തരിക ജീവിതത്തെ കരുപ്പിടിപ്പിക്കുന്നു. ചോരയും നീരും മാംസവും വിഷാദവും ഫലിതബോധവും ഇഴപിരിയുന്ന സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതങ്ങളെ കാലത്തിന്റെയും ചരിത്രത്തിന്റെയും ഹാങ്ങറിൽ കൊരുത്തിടാനുള്ള ശ്രമമാണ് ഈ പുസ്തകം.
ഒരു കന്യകയുടെ സുവിശേഷം
Author: Dr Robin Mathew
Genre: Horror Fiction
Price: ₹330
₹300
Description: ആഭിചാരക്രിയകളും ഉച്ഛാടനവും വെഞ്ചരിപ്പും ഒക്കെ കഴിഞ്ഞിട്ടും ഒന്നിനുപുറകെ ഒന്നായി അനേകം ദുരൂഹമരണങ്ങൾ നടക്കുന്ന ഹിമ്മൽ വില്ലയുടെ കഥ. ആ മരണ ബംഗ്ലാവിൽ ഒറ്റയ്ക്ക് താമസിക്കേണ്ടി വന്ന അകിര എന്ന സുന്ദരിയുടെ കഥ. അതിസമൃദ്ധയും ഉന്നത ബിരുദവും ഉണ്ടായിട്ടും ഒരു അജ്ഞാതന്റെ ഒപ്പം വീട്ടുവേലക്കാരിയായി താമസിക്കേണ്ടി വന്ന ഒരു ഉയർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളുടെ കഥ. ഒരു കന്യാസ്ത്രീയായി മാറിയ ഒരു യുക്തിവാദിയുടെ കഥ. സഭയുടെ നീരാളിപ്പിടിത്തങ്ങൾക്കും മുന്നിൽ പതറാതെ നിന്ന് തന്റെ സഹപ്രവർത്തകയായ കന്യാസ്ത്രീയുടെ മരണരഹസ്യം ലോകത്തിനു മുമ്പിൽ അനാവരണം ചെയ്ത അകിരയുടെ ധീരതയുടെ കഥ. പ്രണയം, ഭക്തി, മതം, ആത്മാക്കൾ, മനഃശാസ്ത്രം എന്നീ പ്രമേയങ്ങളിലൂന്നി അനേകം ആളുകളുടെയുടെയും യഥാർത്ഥ സംഭവങ്ങളുടെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ ഒരു മനഃശാസ്ത്രജ്ഞൻ രചിച്ച വിചിത്രമായ സംഭവ പരമ്പരകൾ നിറഞ്ഞ സൈക്കോളജിക്കൽ ത്രില്ലർ.
എത്ര ഹൃദയമീ ജീവിതം
Author: Dr Shanil Vembayam
Genre: Self Help
Price: ₹220
₹200
Description: ''എനിക്ക് ജീവിതം മടുത്തു'' എന്നോ, ''ഒന്ന് മരിച്ചുകിട്ടിയാൽ മതി, അനുഭവിച്ചു മടുത്തു'' എന്നോ ജീവിതത്തോട് പറയാത്ത മനുഷ്യരില്ല. ജീവിതം പലർക്കും അപരിഹാര്യമായ ഒരു പ്രശ്നമാണ്. ആവർത്തിച്ചു മടുക്കുന്ന ദിവസങ്ങളുടെ സമാഹാരമായും നിരന്തരം പരാതി പറയാനുള്ള ഒരു കാരണമായും ജീവിതത്തെ കാണുന്ന മനുഷ്യരുടെ മനോഭാവത്തെ അട്ടിമറിക്കുന്ന ഉൾക്കാഴ്ച്ചകളുടെ പുസ്തകമാണിത്. ജീവിതത്തെ ആനന്ദത്തോടെ സ്വീകരിക്കാൻ നമ്മെ പ്രാപ്തമാക്കുന്ന ചില പാഠങ്ങളും സൂത്രവാക്യങ്ങളുമാണ് ഈ പുസ്തകം മുന്നോട്ട് വയ്ക്കുന്നത്. ജീവിതത്തെ ഒരു സാധ്യതയായി, ഒരു അനുഭൂതിയായി, ഒരു മധുര ഗാനം പോലെ ആഴങ്ങളിൽ തൊട്ടു തൊട്ടു സ്വീകരിക്കാൻ കഴിയുന്ന ഒരുണ്മയായി അനുഭവിക്കാൻ ഈ പുസ്തകം നമ്മെ പ്രാപ്തമാക്കുന്നു. ജീവിക്കുക എന്ന കല പരിചയമില്ലാത്തതു കൊണ്ട് മാത്രം ജീവിതത്തോട് തോറ്റു തൊപ്പിയിടുന്ന നമ്മെ, സാധു മനുഷ്യരെ ജീവിച്ചു വിജയിക്കാൻ കരുത്തുള്ളവരാക്കുകയാണ് എത്ര ഹൃദ്യമീ ജീവിതം.
സൺഫ്ളവർ മർഡേഴ്സ്
Author: Nithinraj
Genre: Crime thriller
Price: ₹300
₹270
Description: ഇറാനിയ എന്ന എട്ട് വയസ്സുകാരിക്ക് സൂര്യകാന്തിപ്പൂക്കൾ പ്രിയപ്പെട്ടതായിരുന്നു. എന്നാൽ ആ പൂക്കൾക്ക് മരണത്തിന്റെ നിറവും ഗന്ധവുമായി മാറുന്നു. കൊടിയ പീഡനങ്ങൾക്കിരയായ നിലയിലാണ് ഇറാനിയയുടെ ശവശരീരം പോലീസ് കണ്ടെത്തുന്നത്. എസ്.പി. റോബിൻ വർഗ്ഗീസ് അന്വേഷണം ഏറ്റെടുത്തുവെങ്കിലും കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സാധിച്ചില്ല. ചുവന്ന സൂര്യകാന്തിപൂക്കളുള്ള ഒരു ഹെയർപിൻ മാത്രമാണ് തെളിവായി ലഭിച്ചത്. സൂര്യകാന്തിപ്പൂക്കളുടെ സാന്നിധ്യമുള്ള ഒരു കൊലപാതകം കൂടി നടക്കുന്നതോടെയാണ് ജെസ്സി ഡേവിഡ് എന്ന ചെറുപ്പക്കാരൻ റോബിൻ വർഗ്ഗീസിന്റെ മുന്നിലെത്തുന്നത്. അങ്ങനെ, ഇരുണ്ട വെളിച്ചത്തിൽ മാത്രം ഇരകളെ തേടിയെത്തുന്ന കൊലയാളിയെ തിരഞ്ഞ് അവർ ഇറങ്ങിത്തിരിക്കുന്നു. അതേ സമയം, അഗാധമായ ഭയം മൂടിവെയ്ക്കപ്പെട്ട ആ നഗരത്തിലൂടെ അയാൾ ചുറ്റിനടക്കുന്നുണ്ടായിരുന്നു. ഒരു ഏകാന്ത കലാകാരനെപ്പോലെ രക്തം കൊണ്ടും ഭീകരത കൊണ്ടും അയാൾ തൻ്റെ വേട്ട നിരുപാധികം തുടർന്നു....
ഓർമ്മകൾ ഉപ്പിലിട്ടത്
Author: Bibin Ezhuplakkal
Genre: Memmoire
Price: ₹170
₹160
Description: വീടുകളിൽ ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളിൽ അതിങ്ങനെ കിടന്ന് കിടന്ന് രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്ക് വഴുതി വീഴുന്നു. ഇടയ്ക്കൊക്കെ അതൊന്ന് തുറക്കണം. മറ്റൊരിക്കലും കിട്ടാത്ത ഒരു സന്തോഷവും സംതൃപ്തിയും ആ ഉപ്പിലിട്ടതിന് തോന്നും. ഓർമ്മകളും അങ്ങനെ തന്നെ. ഹൃദയത്തിൽ ഉപ്പിലിട്ട് സൂക്ഷിക്കുന്നത്. ഓർമ്മകൾ അവസാനിക്കരുതേയെന്ന ആർദ്രവും നിശബ്ദവുമായ പ്രാർത്ഥനയാണ് ഈ പുസ്തകം. ഒന്ന് കണ്ണടച്ചാൽ എന്തുമാത്രം ഓർമ്മകളാണ്. ഓർമ്മകൾ ഉപ്പിലിട്ടത്!
എന്ന് സ്വന്തം
Author: Sruthy Prasad
Genre: Romantic Novel
Price: ₹230
₹200
Description: പ്രണയം എല്ലാവർക്കും എല്ലായ്പ്പോഴും മഞ്ഞിൻ്റെ തണുപ്പ് മാത്രമല്ല. സ്നേഹരാഹിത്യത്തിൻ്റെ തീപൊള്ളലുകളേറ്റ് മിക്കപ്പോഴും മനുഷ്യർ പ്രണയങ്ങൾക്കുള്ളിൽ തന്നെ വെന്തുമരിക്കുന്നു. ആത്മാവിൽ പ്രണയത്തിൻ്റെ ഓർമ്മ പോലും ബാക്കിയാക്കാത്ത വിധം ഇന്നും തിരികെ സ്നേഹം കിട്ടാതെ ഹൃദയമുടഞ്ഞു ജീവിക്കുന്ന എത്ര സ്ത്രീകൾ.. ഒരിക്കൽ സ്നേഹിച്ച മനുഷ്യനായത് കൊണ്ട് മാത്രം പങ്കാളിക്ക് ഒപ്പം ജീവനുള്ള യന്ത്രം കണക്കെ ജീവിക്കുന്നവർ. ഇറങ്ങിപോകലുകൾക്ക് ധൈര്യമില്ലാത്ത ജീവിതങ്ങൾ.. അവരിലൊരുവളുടെ കഥയാണിത്. മധുരിക്കുന്ന പ്രണകാലത്തിന്റെയും നീറുന്ന വിവാഹജീവിതത്തിന്റെയും തീ പൊള്ളലുകളിൽ അവസാനിച്ചു പോകാത്ത അവളുടെ പ്രണയ യാത്രയാണിത്. അവളുടെ അവസാനിക്കാത്ത പ്രണയകഥയുടെ ജാലകമാണ് ഈ എന്ന് സ്വന്തം നിങ്ങൾക്കായി തുറന്നിടുന്നത്..
പൊരുത
Author: Amal Joy
Genre: Cinimatic Investigation Thriller
Price: ₹160
Description: സിനിമ പോലൊരു നോവൽ. അരവിന്ദൻ അരവിന്ദ ഘോഷ് പ്രതാപായി മാറിയ പ്രതികാരത്തിന്റെ കഥ. കാട്ടിലെ അവസാന ആദിവാസിയെയും ഇല്ലാതാക്കിയ പോവരുടെ കഥ.. വക്കീലിന്റെ ഇൻവെസ്റ്റിഗേഷനിലൂടെ അരവിന്ദ പ്രതാപിന്റെ ബാല്യം, യൗവനം, പുറപ്പാട്, പ്രതികാരം തുടങ്ങിയവ അനാവരണം ചെയ്യുന്ന ക്രൈം ത്രില്ലർ സിനിമാറ്റിക്ക് നോവൽ. ദൃശ്യഭാഷയിൽ രചിക്കപ്പെട്ട പൊരുത പുതുകാല നോവലിന്റെ ചടുലതയെ അടയാളപ്പെടുത്തുന്നു.
നിന്നെയും തേടി
Author: Dhanoopkrishnan R.S.
Genre: Novel
Price: ₹190
₹175
Description: തന്നിലേക്ക് ഒതുങ്ങുന്ന സുചിത്രയുടെയും തന്നിലേക്ക് എല്ലാവരെയും അടുപ്പിക്കുന്ന നിത്യയുടെയും കഥയാണ് ഇത്. വിരുദ്ധ സ്വഭാവങ്ങൾ ഉള്ള ഇവർ ഒരുമിച്ച് ഒരേ ഫ്ലാറ്റിൽ കഴിയാൻ നിർബന്ധിതരാകുന്നു. സംഘർഷങ്ങളിൽ തുടങ്ങി അപാരമായ സൗഹൃദത്തിലേക്ക് അവരുടെ ബന്ധം വളരുന്നു. പെട്ടെന്നൊരു ദിവസം സുചിത്രയെ കാണാതെയാവുന്നു. സുചിത്ര എവിടേക്കാണ് പോയത്? അവളുടെ തിരോധാനത്തിനു പിന്നിൽ ആരാണ്? അവൾ ജീവിച്ചിരിപ്പുണ്ടോ? തൻ്റെ പ്രിയപ്പെട്ട സുചിത്രയെ തേടി നിത്യ പുറപ്പെടുന്നു. അതോടെ നിരവധി നിഗൂഢതകളുടെ ചുരുളുകൾ അഴിഞ്ഞു മുറുകുന്നു. സംഘർഷവും സൗഹൃദവും കുറ്റാന്വേഷണവും നിറഞ്ഞ ത്രില്ലർ നോവൽ..
കറുപ്പൻ
Author: Joy Palakamoola
Genre: Stories
Price: ₹220
₹200
Description: വർണ്ണത്തിന്റെയും ഗോത്രത്തിന്റെയും സാമൂഹ്യചിന്തകളിൽ വിവേചനത്തിന്റെ കൈപ്പുനീരുണ്ട്. അടിസ്ഥാന മനുഷ്യന്റെ വിലാപങ്ങൾ നിശബ്ദ നൊമ്പരങ്ങളായ് പരിണമിക്കുമ്പോൾ, എഴുത്തുകാരന്റെ തൂലികളിൽ അത് കഥകളുടെ രൂപം തേടുന്നു. വൈവിധ്യമാർന്ന ഇതിവൃത്തങ്ങളിൽ ഉരുത്തിരിഞ്ഞ ഈ ഇരുപതു കഥകൾ വായനക്കാരുടെ മനസ്സിൽ ചേക്കേറാതിരിക്കില്ല.
കപ്പ വിപ്ലവം
Author: Mathew Scaria
Genre: Novel
Price: ₹200
₹180
Description: ഫലഭൂവിഷ്ടമായ മണ്ണും കുറഞ്ഞ പാട്ടവുമായിരുന്നു വാകത്താനത്ത് നിന്ന് മാത്തനാരെ നീലിംബ പുരിയിൽ എത്തിച്ചത്. നീലിംബപുരിയിലേക്ക് കുടിയേറുമ്പോൾ മാത്തന്റെ കൈയിൽ ഭാര്യയും മകനോടുമൊപ്പം കുറേ കപ്പത്തണ്ടും മാത്രമായിരുന്നു. ജോർ ജിന്റെ സഹായത്താൽ നിലിംബപുരിയിൽ മാത്തൻ തുടങ്ങിയ കപ്പ കൃഷി അവിടത്തെ മാപ്പിളമാരിൽ ആദ്യം എതിർപ്പുണ്ടാക്കിയെങ്കിലും കപ്പയുടെ രുചിയും നാടിന്റെ വിശപ്പും നിലിംമ്പപുരിയിൽ മറ്റൊരു വിപ്ലവത്തിനു വഴിയൊരുക്കി... കൂടെ മാത്തനാരുടെ യശസ്സ് ഉയർന്നു ധനവും സമ്പാദ്യവുമായി. അങ്ങനെയിരിക്കെ നീലിംബപുരിയിലേക്ക് സംസാരിക്കുന്ന മരപ്പെട്ടിയുടെ രൂപത്തിൽ റേഡിയോ കടന്നുവരുന്നു. സകല വിപ്ലവങ്ങൾക്കും മീതേ, ആശങ്കൾക്കും മീതേ നിലിംബപുരിയുടെ കറുത്ത ആകാശത്ത് തീഗോളം കണക്കെ നന്മയുള്ള മനുഷ്യർക്കുമീതേ ഒരു ദുരന്തം അവരെ കാത്തിരുന്നു...
ഞാൻ ബലഹീനനായ മോശ
Author: Dr. K.C. Baby
Genre: Novel
Price: ₹300
₹260
Description: വിശുദ്ധ ബൈബിളിലെ പഴയനിയമത്തിന്റെ താളുകളിൽ നിന്ന് അടർത്തിയെടുത്ത ഹൃദ്യമായ ഒരു പ്രമേയം. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട ആദ്യ പ്രവാചകനായ മോശ... വിക്കനായിരുന്നിട്ടും ദൈവത്തോട് മുഖാമുഖം സംസാരിക്കുവാൻ വരം ലഭിച്ചവൻ, ദൈവം അടയാളമായി നൽകിയ വടികൊണ്ട് തന്റെ അനുയായികളെ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുവാൻ അത്ഭുതങ്ങൾ പ്രവർത്തിച്ചവൻ, ചെങ്കടലിനെ രണ്ടായി വിഭജിച്ചവൻ, നാല്പത് വർഷത്തോളം കഠിനമായ പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ട് ഇസ്രായേൽ ജനത്തെ മരുഭൂമിയിലൂടെ നയിച്ചവൻ, ദൈവം നൽകിയ പത്ത് കൽപ്പനകൾ ഏറ്റുവാങ്ങുവാൻ ഭാഗ്യം ലഭിച്ചവൻ, ദൈവത്തിൽ അടിയുറച്ച വിശ്വാസത്തോടെ പ്രവർത്തിച്ചിട്ടും വാഗ്ദത്ത ഭൂമിയിൽ പ്രവേശനം നിഷേധിക്കപ്പെട്ട നിർഭാഗ്യവാൻ.... ശക്തനെങ്കിലും ബലഹീനനായ മോശയെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച ഉജ്ജ്വല നോവൽ.. പഴയ നിയമത്തിലെ പുറപ്പാട്, ലേവ്യർ, സംഖ്യ, നിയമാവർത്തനം എന്നീ 4 പുസ്തകങ്ങളിലുമായി 137 അധ്യായങ്ങളും 4000 ത്തോളം വാക്യങ്ങളുമുണ്ട്. അവയിലെ ആത്മീയത ഒട്ടും ചോർന്നു പോകാതെ തന്നെ ആശയങ്ങളെ സ്വാംശീകരിച്ച് 26 അധ്യായങ്ങളിലായി ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു.
കൊളുത്ത്
Author: Bhasi Panakkan
Genre: Novel
Price: ₹210
₹190
Description: മനുഷ്യനൊപ്പം മത്സ്യവും മൃഗവും പക്ഷിയും ഒന്നാകുന്ന പ്രപഞ്ചൈക്യത്തെ പരിസ്ഥിതിയിൽ ചേർത്തു വായിക്കുന്ന നോവൽ. പകയാൽ വേദനിപ്പിക്കുന്ന മനുഷ്യന്റെ തലമുറയെ കരുണകൊണ്ട് സാന്ത്വനിപ്പിക്കുന്ന മത്സ്യ കഥ. വികാരവിചാരങ്ങൾ കൊണ്ട് നരനിൽ നീന്തുന്ന സ്വരലയങ്ങളുടെ പുതിയ മത്സ്യപുരാണം. ചൂണ്ടക്കൊളുത്ത് മാത്രമല്ല; നിരവധി പ്രശ്നങ്ങളോടുകൂടിയ കൊളുത്താണ് മനുഷ്യജീവിതം എന്ന് ഈ ശീർഷകം അഭിസംബോധന ചെയ്യുന്നു. മലയാള നോവലിൽ ഇങ്ങനെയൊന്ന് ആദ്യം.
വെന്റിലേറ്റർ
Author: Sasindranath Kodampuzha
Genre: Short Stories
Price: ₹150
Description: ശശീന്ദ്രനാഥിന്റെ കഥകളില് സ്നേഹശൂന്യമായ നമ്മുടെ വ്യവസ്ഥയോടുള്ള വിയോജിപ്പുകളാ ണുള്ളത്. ഓരോ കഥയിലേയും കഥാപാത്രങ്ങള് ഏതെല്ലാമോ പരിസരങ്ങളില് നിന്നും തിരസ്ക്കരിക്കപ്പെട്ടവരോ അര്ഹമായ എന്തെല്ലാമോ കാര്യങ്ങള് നഷ്ടപ്പെട്ടവരുമാണ്. അതു സ്വന്തം ഇടങ്ങളാവാം, സ്നേഹവും ദയയുമാവാം. ആ നഷ്ടങ്ങളെക്കുറിച്ചുള്ള അവരുടെ ആധി കളാണ് ശശീന്ദ്രനാഥ് കഥകളായി ചിത്രീകരിക്കുന്നത്. അത് ഈ കഥകളുടെ ഗുണപരമായ ഒരു സ്വഭാവമായി ഞാന് കാണുന്നു
നിന്നോളമൊരു നിഴലുമെന്നെ അലട്ടിയിട്ടില്ല നിന്നോളമൊരു വസന്തവുമെന്നിൽ വെരിട്ടിട്ടുമില്ല.
Author: Krishna
Genre: Poems
Price: ₹200
₹180
Description: പാളം തെറ്റി ഓടുന്ന തീവണ്ടിയുടെ കൊടിയ നിസ്സംഗത ഈ കവിതകളിൽ കല്പിച്ച് കിടപ്പുണ്ട്. പട്ടു പോകും മുമ്പേ അടിമുടി പടരണമെന്ന ഒടുങ്ങാത്ത ആത്മവിശ്വാസം സൂക്ഷിക്കുന്ന മനുഷ്യ വംശത്തിന്റെ ജീവനദിയിലാണ് ഈ കവിതകൾ പ്രതിഫലിക്കുന്നത്. ഈ പുസ്തക ത്തിന്റെ അകം തുറക്കുമ്പോൾ അതുകൊണ്ട് തന്നെ കാലം കടുവയെപ്പോലെ പിന്തുടരുന്നതിന്റെ കാലൊച്ച നമ്മൾ കേൾക്കുന്നു.
പെൺചരിതങ്ങൾ
Author: Nithyalekhsmi
Genre: Stories
Price: ₹180
₹170
Description: "പെൺ ചരിതങ്ങൾ' എന്ന വിശേഷണം നൽകി സ്ത്രീകളെ വാഴ്ത്തി പാടുന്ന പതിവ് സ്ത്രീപക്ഷപാത പുസ്തകങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ സമാഹാരത്തിലെ കഥകൾ. സമൂഹം സ്ത്രീയ്ക്ക് മേൽ ആരോപിച്ചു നൽകിയ സഹനത്തിന്റെയും കാരുണ്യത്തിന്റെയും ഭാവങ്ങളിൽ നിന്ന് വേറിട്ട് നല്ലതും ചീത്തയുമായി ഈ ലോകത്തു നിർവചിക്കപ്പെട്ടിട്ടുളള സകല മനുഷ്യവി കാരങ്ങളുടെയും ഉദാഹരണങ്ങളായി, സ്ത്രീ എന്ന ലേബൽ ഇല്ലാതെ, പച്ചയായ ഒരു മനുഷ്യജീവി എന്ന നിലയിൽ ജീവിക്കുന്ന പതിനെട്ടു സ്ത്രീ കഥാപാത്രങ്ങളെ വരച്ചുവയ്ക്കാൻ എഴുത്തുകാരിയ്ക്കു സാധിച്ചിട്ടുണ്ട്.
കുടുസു
Author: T.S. Vishnu
Genre: Childrens Literature
Price: ₹140
Description: പാലേക്കോട്ടുമലയിൽ നിന്ന് തന്റെ പഴയ കൂട്ടുകാരനായ കുടുസുവിനെ തേടി അടിവാരത്തേക്ക് പോകുന്ന പപ്പുവിന്റെ യാത്രയാണ് ഈ നോവൽ. കാടിനുള്ളിലൂടെ പ്രപഞ്ചത്തിലെ മുഴുവൻ ചരാചരങ്ങളുടെയും സ്പർശവും ഗന്ധവും തിരിച്ചറിഞ്ഞ് അവൻ നടത്തുന്ന യാത്ര കൂട്ടുകാർ ക്കൊപ്പമുള്ള ഓർമ്മകളിലേക്കുള്ള യാത്ര കൂടിയാണ്. ബാല്യത്തിന്റെ ചിറകുകൾ ഉള്ളിൽ സൂക്ഷിക്കുന്ന ഈ നോവലും അതിലെ കുഞ്ഞുങ്ങളുടെ വലിയ ലോകവും വായനക്കാരെ വായനയുടെയും ഓർമ്മയുടെയും സൗഹൃദത്തിന്റെയും പുതിയൊരു പ്രപഞ്ചത്തിലേക്ക് കൈപിടിച്ച് നടത്തുന്നു. കുട്ടികൾക്കായി സൗഹൃദത്തിന്റെ വെളിച്ചമുള്ള ഒരു നോവൽ..
കാപ്പിരി മുത്തപ്പൻ
Author: Dipy Diju
Genre: Childrens Literature
Price: ₹140
Description: കുട്ടികളിൽ അത്യധികം അത്ഭുതവും ആകാംക്ഷയും ഉണർത്തുന്ന തികച്ചും പുതുമയുളള ഒരു ബാലസാഹിത്യ കൃതിയാണ് കാപ്പിരി മുത്തപ്പൻ. നവാഗത എഴുത്തുകാരികളിൽ ശ്രദ്ധേയയായ ദിപി ഡിജുവിന്റെ ഈ ബാലനോവൽ ശ്വാസമടക്കി പിടിച്ചേ ആർക്കും വായിക്കാനാവൂ. അവധിക്കാലം ആഘോഷിക്കാൻ ദുബായിൽ നിന്ന് ഫോർട്ട്കൊച്ചിയിലെത്തുന്ന ഇക്രുവും അവന്റെ ചേച്ചി ഇച്ചിയും നാട്ടിലുളള അവരുടെ കസിൻസിനൊപ്പം കാപ്പിരിത്തറയുടെയും കാപ്പിരി മുത്തപ്പന്റെയും രഹസ്യങ്ങൾ തേടിയിറങ്ങുന്ന ഉദ്വേഗജനകമായ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. കൊച്ചിയുടെ പൈതൃകത്തിന്റെ ആഴങ്ങളിൽ മറഞ്ഞു നിൽക്കുന്ന കാപ്പിരി മുത്തപ്പനെക്കുറിച്ചുളള ഈ നോവൽ നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്ന ഒരമൂല്യനിധി തന്നെയാണ്. - സിപ്പി പളളിപ്പുറം
പാൻഡോറ അജ്ഞാതരുടെ പേടകം
Author: Jayaprakash Panoor
Genre: Novel
Price: ₹260
₹250
Description: ഈ ഭൂമിയിൽ മനുഷ്യർ മാത്രമല്ല; മനുഷ്യർക്കൊപ്പം അന്യഗ്രഹജീവികളുമുണ്ട് എന്ന് നിങ്ങൾ വിശ്വസിക്കുമോ? ഹാർവാർഡ് സർവകലാശാല പഠനം മനുഷ്യരൂപത്തിൽ നമുക്കൊപ്പം അന്യഗ്രഹ ജീവികളും ഭൂമിയിലുണ്ട് എന്ന് കണ്ടെത്തിയപ്പോൾ ഞെട്ടിയില്ലേ? അന്യഗ്രഹജീവികൾ എന്തിനാണ് ഭൂമിയിൽ വന്നത്? അവരുടെ യഥാർത്ഥ ലക്ഷ്യമെന്താണ്? നമ്മുടെ ജീവിതത്തെ അവർ എങ്ങനെയൊക്കെ ബാധിക്കും? അന്യഗ്രഹജീവികൾ തിന്മയുടെ ശക്തികളാണ് എങ്കിൽ നാം മനുഷ്യർ എന്ത് ചെയ്യും? ഭൂമി എന്ന ഗ്രഹത്തിന്റെയും മനുഷ്യരാശിയുടെയും നിലനിൽപ്പിനെയും ഭൂമിയിലെത്തിയ അന്യഗ്രഹ ജീവികൾ ബാധിക്കുമെങ്കിൽ നാം എങ്ങനെയവയെ പ്രതിരോധിക്കും? അന്യഗ്രഹ ജീവികളെയും മനുഷ്യരാശിയെയും രക്ഷിക്കാൻ മനുഷ്യരിൽ നിന്ന് തന്നെ ശക്തികൾ ഉയരുമോ, അതോ മറ്റു ഗ്രഹങ്ങളിൽ നിന്നും പുതിയ ശക്തികൾ എത്തുമോ?? ഇതാ ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടി ഒരു നോവൽ- പാൻഡോറ അജ്ഞാതരുടെ പേടകം.. മുതിർന്ന എഴുത്തുകാരൻ ശ്രീ ജയപ്രകാശ് പാനൂരിന്റെ നീണ്ടകാലത്തെ സർഗാത്മക വിസ്മയം!! ഭാവനയുടെ അതിരുകളില്ലാത്ത പുസ്തകം..
രാത്രി
Author: Aneesh Jithin
Genre: Novel
Price: ₹220
₹200
Description: നരകം പോലെ തണുത്തു വിറങ്ങലിച്ചു നിൽക്കുന്ന രാത്രിയും, രാത്രിയുടെ വന്യതയും നിഗൂഢതയും ഒഴുകി പരക്കുന്ന കാടും പശ്ചാത്തലമാകുന്ന നോവൽ. ഭയാനകമായ രാത്രിയുടെ നിഗൂഢതകൾ ഒരു ത്രില്ലർ അനുഭവത്തിന്റെ രൂപത്തിലേക്ക് വളരുന്നു. ഒരൊറ്റ രാത്രി. കാടിന്റെ ഇരുളിൽ കുടുങ്ങിയ ചില മനുഷ്യർ. അതിൽ പോലീസും കുറ്റവാളിയുമുണ്ട്. അവരുടെ ജീവിതവും ഓർമ്മകളുമുണ്ട്. മുറിവുകളും നിലവിളികളുമുണ്ട്. ഇവർക്കൊപ്പം മനുഷ്യനും മൃഗവും കൂടി കലർന്ന സംഹാരരൂപിയായ ഒരു മൃഗവും അതോ പ്രേതമോ ?? മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലർ വായനാ അനുഭവങ്ങളിൽ ഒന്നാണ് ഈ നോവൽ വാഗ്ദാനം ചെയ്യുന്നത്. പേടിപ്പെടുത്തുന്ന ഒരു സിനിമ സ്ക്രീനിൽ കാണും പോലെ നിങ്ങൾക്കീ നോവൽ വായിച്ചു പോകാം.
ആഖ്യാനത്തിന്റെ സ്മൃതി ഭേദങ്ങൾ
Author: P. Krishnadas
Genre: Essays
Price: ₹190
₹180
Description: ഓർമ്മയിലും ചരിത്രത്തിലും കാലുറപ്പിച്ച് മലയാളചെറുകഥകളെ വായിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. ആഖ്യാനത്തിന്റെ അടിയടരിൽ പതിഞ്ഞ സ്മൃതിമുദ്രകളെയും ചരിത്രപാഠങ്ങളെയും ഈ വായനകൾ പരിശോധിക്കുന്നു. കഥനകലയുടെ പുതിയ ഭാവുകത്വപരിസരങ്ങളിലേക്ക് വായന സവിശേഷ ശ്രദ്ധയൂന്നുന്നു.
പന്ത്രണ്ട്
Author: Aness antony & Isac Antony
Genre: Novel
Price: ₹320
₹300
Description: ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് അന്ന് നഗരം ഉറക്കം ഉണർന്നത്. നഗരത്തിലെ പ്രമുഖ കോളജിലെ 12 പെൺ കുട്ടികളെ കാണാതായിരുന്നു. അവർ എവിടേക്കാണ് പോയത്? അവർ കൊല്ലപ്പെട്ടതാണോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കൊപ്പം നഗരം അശാന്തിയിലേക്ക് കൂപ്പ് കുത്തുന്നു. പെൺകുട്ടികളുടെ തിരോധാനം അന്വേഷിക്കാൻ ലൂക്കാ മാഞ്ഞൂരാൻ എന്ന പോലീസുകാരൻ എത്തുന്നതോടെ നോവലിന് ഒരു ത്രില്ലർ സിനിമയുടെ ദൃശ്യ സ്വഭാവം കൈവരുന്നു. കാണാതായ 12 പെൺകുട്ടികളെ പിന്തുടരുന്ന അത്യന്തം ഉദ്വേഗജനകമായ ക്രൈം ത്രില്ലർ നോവലാണ് പന്ത്രണ്ട്.
അദൃശ്യനായ കൊലയാളി
Author: Esthappan
Genre: Detective Novel
Price: ₹265
₹260
Description: ഇടുക്കിയിലെ മനോഹരമായ എസ്റ്റേറ്റിൽ ധാരാളം ശത്രുക്കൾ ഉണ്ടായിരുന്ന ഒരു മാനേജർ കൊല്ലപ്പെടുന്നു. ദൃക്സാക്ഷികൾ ഇല്ലാത്ത കൊലപാതകം. ലോകത്തിൽ ആദ്യമായിട്ടാവും ഒരാളെ കൊല്ലാൻ പരസ്പരം അറിയാത്ത ഒന്നിൽ കൂടുതൽ ആളുകൾ ഒരേ സമയം വന്ന്, അതിൽ ഒരാൾ വിജയിച്ചു മടങ്ങിയത്. ചുരുക്കിപ്പറഞ്ഞാൽ ഒരുത്തനെ കൊല്ലാൻ കുറച്ചു പേർ ഇറങ്ങിത്തിരിച്ചാൽ അവന് മരിച്ചേ പറ്റു. കേസ് അന്വേഷണത്തിനായി സ്പെഷ്യൽ ഇൻവെസ്റ്റി ഗേഷൻ ഫോഴ്സിലെ ഡിറ്റക്ടീവ് എസ്തയും കൂട്ടരും എത്തുന്നു. തന്റെ അസാധാരണ നിരീക്ഷണ പാടവത്തിലൂടെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തുന്നു തെളിവുകൾക്ക് പിന്നാലെ യാത്ര ചെയ്ത് അദൃശ്യനായ കൊലയാളിയിലേക്ക് എത്തുന്ന നിറയെ ട്വിസ്റ്റും സസ്പെൻസും നിറഞ്ഞ ഉദ്ദ്യേഗജനകമായ ത്രില്ലർ കുറ്റാന്വേഷണ നോവൽ.
ദേവന്റെ ഒടി വിദ്യകൾ
Author: J.P. Kalluvazhi
Genre: Novel
Price: ₹200
₹180
Description: വള്ളുവനാട്ടിലെ തനി നാട്ടിൻപുറത്തുള്ള, ഏവർക്കും പ്രിയങ്കരനായ ദേവൻ എന്ന അഭ്യാസി യായ ചെറുപ്പക്കാരൻ, തന്റെ പഴയകാമുകിയുടെ ഭർത്താവിന്റെ ചതിയിലൂടെ വലിയ ഒരു സാമ്പ ത്തിക കുരുക്കിൽ പെട്ടുപോകുന്നു. അതിൽ നിന്നും രക്ഷപ്പെടാനും തന്നെ ചതിച്ചവനോട് പ്രതികാരം വീട്ടാനുമുള്ള സംഭവബഹുലമായ യാത്രയിൽ അയാളുടെ സഹായികളായി ആനന്ദാ ശ്രമത്തിലെ സ്വാമി, ആയിഷ എന്ന ഹിജഡ, ഇബ്രാഹിം സേട്ട് എന്ന സ്വർണ വ്യാപാരി, പഴയ കാമുകി ശ്രീദേവി തുടങ്ങിയവർ കൂടെ കൂടുന്നു. തെളിവ് അവശേഷിപ്പിക്കാതെ ശത്രുക്കളെ കീഴടക്കുന്നതിനായി, പണ്ട് തന്റെ മുത്തച്ഛനിൽ നിന്നും മനസ്സിലാക്കിയ ഒടിയൻകഥകളിലേതിനു സമാനമായ പല തന്ത്രങ്ങളും അയാൾ പ്രയോ ഗിക്കുന്നു. പാലക്കാട് ജില്ലയിലെ പഴമക്കാർ ഇന്നും തെല്ലൊരു പേടിയോടെ മാത്രമോർ ക്കുന്ന ഒടിമർമ്മ വിദ്യകളുടെയും ഒരു കാലത്ത് സാധാരണക്കാരിൽ നിന്നും അകന്നുമാറി ജീവിക്കേണ്ടി വന്ന ഹിജഡ സംസ്കാരത്തിന്റെയും അറിയപ്പെടാത്ത മുഖങ്ങൾ അനാവരണം ചെയ്യുന്ന ഉദ്വേഗജനകമായ നോവൽ ശിൽപം..
കുടയില്ലാതെ നനഞ്ഞ മഴക്കാലങ്ങൾ
Author: Ismail Pathiyarakkara
Genre: Memoirs
Price: ₹165
Description: കണ്ണീരും, വേദനകളും, വിരഹവും, വീണു കിടക്കുന്ന യാത്രാ പഥ ങ്ങളിലൂടെയുള്ള ഒരു സാധാരണ പ്രവാസിയുടെ ജീവിതസഞ്ചാരം ഉള്ളകത്തെ പൊള്ളിക്കുന്ന അക്ഷരക്കൂട്ടുകളായി വരഞ്ഞിടുന്ന ഈ പുസ്തകം നനവാർന്ന നയനങ്ങളുടെ അകമ്പടിയോടെയല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല.
കോഡ് ബ്ലൂ
Author: Jerin chiramel
Genre: Crime Novel
Price: ₹150
Description: തന്റെ ആരോഗ്യവാനായ സുഹൃത്ത് ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നതോടെ സാധാരണക്കാരനായ ഒരു നഴ്സ് മരണ ത്തിന്റെ ചുരളഴിക്കാൻ ഇറങ്ങി പുറപ്പെടുന്നു. പക്ഷേ പോലീസിന്റെ ഇടപെടലുകളോ ഫോറൻസിക് റിപ്പോർട്ടുകളോ മൊബൈൽ ടവർ ലൊക്കേഷനുകളോ ഇല്ലാതെ ഒരു കേസ് തെളിയിക്കാൻ പറ്റുമോ? അത്തരമൊരു ശ്രമം ആണ് നായകൻ നടത്തുന്നത്. പലപ്പോഴും ഭാഗ്യവും ഊഹങ്ങളും ആണ് നായകനെ മുന്നോട്ട് നയിക്കുന്നത്. അന്വേഷണം വഴിമുട്ടിയ അവസരങ്ങളും ഉണ്ടാകുന്നുണ്ട്. ഓരോ നിമിഷവും സസ്പെൻസ് നിറയ്ക്കുന്ന ത്രില്ലർ വായനാ അനുഭവം.
രഹസ്യങ്ങളുടെ വഴി
Author: Ashwin Edakkudi
Genre: Crime Novel
Price: ₹120
Description: ദുരൂഹതകൾ നിറഞ്ഞൊരു കൊലപാതകം നടക്കുന്നു. ആ രഹസ്യവഴിലേക്കു തിരക്കഥാകൃ ത്തുക്കളാകാൻ ശ്രമിക്കുന്ന സുഹൃത്തുക്കളും അവരെ തേടി സോഷ്യൽമീഡിയ വഴി യാദൃശ്ചി കമായി മറ്റൊരു സുഹൃത്തും എത്തിച്ചേരുന്നു. അവരുടെ യാത്രയിൽ വന്നുചേരുന്ന സംഭവങ്ങളും വ്യക്തികളും അവരെ കൊണ്ടുചെന്ന് എത്തിക്കുന്നത് അമ്പരപ്പിക്കുന്ന രഹസ്യങ്ങളുടെ വഴിയിലേക്കാണ്. അന്വേഷണ ഉദ്യോഗസ്ഥന് കൊലപാതകത്തിനാസ്പദമായ ചുരുൾ വഴിയേ വായനക്കാരയും ഉദ്യോഗജനകമായി കൂട്ടി ക്കൊണ്ടുപോകുന്ന ക്രൈം ത്രില്ലർ നോവലാണ് രഹസ്യങ്ങ ളുടെ വഴി. ത്രില്ലറും മിസ്റ്ററിയും കൂട്ടിക്കലർത്തി പലവിധ വഴിയേയുള്ള ഉജ്ജ്വലമായ ഭാവനയുടെ ഭ്രമണപഥം വരച്ചടയാളപ്പെടുത്തുന്നു ഈ പുസ്തകം.
നിന്നിലേക്ക് ലയിക്കുവാനിങ്ങനെ
Author: B. Gopakumar
Genre: Translation of Geethanjali
Price: ₹200
₹180
Description: ഹൃദയം കൊണ്ടുമാത്രം തർജ്ജമചെയ്ത കവിതയാണിത്. അകക്കാമ്പ് ചോരാതെ ആഴങ്ങളെ തൊട്ടറിയുന്ന പ്രാവീണ്യം. ഭാഷയും ഭാവനയും കവിത്വവും ഒത്തുചേരുന്ന സിദ്ധി. നിതാന്തവായനയും ഭാഷാപ്രാവീണ്യവുമുള്ള വിവർത്തകനിൽ മാത്രം കുടികൊള്ളുന്നതാണ് കവിത. അതിനാൽ വിവർത്തനം വിസ്മയമാകുന്ന രചനാ മുഹൂർത്തങ്ങൾ ഈ കവിതയിൽ ആവോളമുണ്ട്. പുസ്തകം മടക്കുമ്പോൾ കാവ്യാനുഭൂതിയുടെ സാഗരതീരത്തു തന്നെയായിരിക്കും വായനക്കാരനും.
കഥകളിയിലെ നിറഭേദങ്ങൾ
Author: Natyakala Mahesh
Genre: Academic Literature
Price: ₹680
₹600
Description: കഥകളിയില വേഷ വൈവിദ്ധ്യങ്ങളിലൂടെ ഒരു യാത്ര........ മനുഷ്യനായും ദേവനായും അസുരനായും മാറി മാറി വരുന്ന കലാകാരൻ്റെ സഞ്ചാരപഥങ്ങളിലൂടെ ഒരു പ്രയാണം...... നിറച്ചാർത്തുകൾ നിറഞ്ഞ അണിയറ വീഥികളിലൂടെയുള്ള ഈ സഞ്ചാരത്തിൽ, 200 ൽ അധികം വർണ്ണചിത്രങ്ങൾ വിശേഷങ്ങൾ പങ്കുവെക്കുന്നു........ പച്ച, കത്തി, കരി, താടി, മിനുക്ക് തുടങ്ങി, കഥകളിയിലെ , വലുതും ചെറുതുമായ സകല വേഷങ്ങളെക്കുറിച്ചും സമഗ്രമായ ഒരു വിവരണം...... വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും കഥകളി ആസ്വാദകർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഒരു വൈജ്ഞാനിക ഗ്രന്ഥം...... അവതാരിക :- ഡോ: പത്മശ്രീ കലാമണ്ഡലം ഗോപി ആശാൻ
ലോക പ്രണയ കവിതകൾ
Author: Babu Ramahandran
Genre: Poems
Price: ₹150
Description: പ്രണയത്തിന്റെ കാല - ദേശ ഭാവനകൾക്കതീതമായ സഞ്ചാരമാണ് ഈ കവിതകളുടെ വായന വാഗ്ദാനം ചെയ്യുന്നത്. പ്രണയത്തിന്റെ ഭാഷയും നടപ്പും നോട്ടവും ഉന്മാദവും എത്ര വിചിത്രമെന്ന് ഈ കവിതകൾ ഓർമിപ്പിക്കുന്നു. ഏകമാനകമായി സഞ്ചരിക്കുന്ന പ്രണയഭാവനയുടെ അഭാവമാണ് ഈ പ്രണയ പുസ്തകത്തിന്റെ ജീവൻ. വിരഹാർദ്രമായ പ്രണയത്തിന്റെ വിറയ്ക്കുന്ന വിരലുകൾ മാത്രമല്ല, പകയും പ്രതികാരവും നിസ്സംഗതയും ഉടലുത്സവങ്ങ ളോടുള്ള അപാരമായ വാഞ്ഛയും കുഴമറിയുന്ന എത്രതരം പ്രണയങ്ങളുടെ മാനിഫെസ്റ്റോയാണ് ഈ പുസ്തകം എന്ന് നമ്മൾ വായനാ നന്തരം കൗതുകപ്പെടുന്നു. ഒരിക്കലെങ്കിലും പ്രണയിച്ചവർക്ക് ഈ പുസ്തകം അവരുടെ പ്രണയകാലത്തിന്റെ അനശ്വരമായ ആൽ ബമായി അനുഭവപ്പെടും. പ്രണയിക്കാനിരിക്കുന്നവർക്ക് ഈ പുസ്തകം തങ്ങളുടെ ഭാവിയുടെ കൈരേഖയായി വായിക്കാം. പ്രണയികളുടെ പുസ്തകമാണിത്. അവരുടെ ചോരയുടെയും കണ്ണീരിന്റെയും വിഷാദത്തിന്റെയും ഉന്മാദത്തിന്റെയും ഭാഷാനന്തര പുസ്തകമാണിത്. കവിതകളുടെ ഊറ്റ് ചോർന്നു പോകാത്ത വിവർത്തനം ഈ കവിതകളുടെ ജീവനെ ബലിഷ്ഠമാക്കുന്നു. വിവിധ ഭാഷകളിലെ പ്രണയകവിതകളുടെ അപൂർവ സമാഹാരം
പാണ്ടോത്ത് കാവിൽ യക്ഷി
Author: Haridhas B
Genre: Horror Novel
Price: ₹160
Description: ഒരു ദേശത്തെയാകെ ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ദുരിതങ്ങളുടെയും മുൾമുനയിൽ നിർത്തിയ സൗപർണികയുടെ കഥ... ഒരു ദത്തുപുത്രിയുടെ പ്രതികാരത്തിന്റെ തീക്കനലിൽ ഒരു ഗ്രാമത്തിന്റെ കഥ... ജനിക്കുന്ന ചോരക്കുഞ്ഞുങ്ങൾക്ക് പോലും ജീവൻ നിഷേധിക്കുന്ന മഹാരൗദ്രതയുടെ കഥ... ചുടുരക്തത്തിന്റെ ഗന്ധവും പേറി അവൾ.... സൗപർണിക! കൂടെ ഒരു കാലകർണിയും!
ആനന്ദോത്സവം
Author: Sulfath
Genre: Memoirs
Price: ₹150
Description: കേരളത്തിലെ പത്ത് ലൈംഗിക തൊഴിലാളികൾ അവരുടെ ആത്മകഥകൾ പങ്കുവയ്ക്കുന്ന അപൂർവ പുസ്തകം. വിവിധ ലിംഗ - ലൈംഗിക കർതൃത്വങ്ങളിൽ ഉൾപ്പെടുന്ന മനുഷ്യർ ലൈംഗിക തൊഴിലിൽ ഉൾച്ചേർന്ന അനുഭവങ്ങളുടെ ഉൾച്ചൂട് പങ്കുവയ്ക്കുന്നു. മലയാളത്തിൽ ഇത്തരമൊരു ശ്രമം ആദ്യം.
കൊച്ചു പപ്പന്റെ ആന
Author: Pradeep Thaliyadan
Genre: Novel
Price: ₹115
Description: അനാഥനായ പപ്പന്റെ മനസിലേക്ക് അന്ന് ഒരു ആഗ്രഹം വന്നു. വിനായഘക്ഷേത്രത്തിലെ ഉത്സവത്തിന് ഏറ്റവും തലയെടുപ്പോടെ ഭഗവാന്റെ തിടമ്പേറ്റുന്ന ആനയുടെ പാപ്പാൻ ആവണം. വെറും പതിനഞ്ചുവയസുകാരന്റെ ബാലിശമായ ഒരു ആഗ്രഹമായിരുന്നില്ല അത്. ആളുകളുടെയും ആരാധകരുടെയും കാഹളഘോഷത്തോടെ തലയെടുപ്പുള്ള ഒരാനയുടെ പാപ്പാൻ ആവുന്നത് രാവും പകലും നിരന്തരം അവന്റെ മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നു.." പ്രതിസന്ധികളെയും പരിമിതികളെയും അതിജയിച്ചു ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്വപ്നത്തിനു പിന്നാലെ അവിശ്രമം സഞ്ചരിക്കുന്ന അനാഥനായ പപ്പന്റെ ജീവിതകഥ..
ദി വൂണ്ടഡ്
Author: Vijesh Thundathil
Genre: Survival Thriller
Price: ₹130
Description: മനസ്സിൽ ഉണ്ടായ മുറിവിനെ ഉണങ്ങാൻ അനുവദിക്കാതെ ഓർമ്മകൾ വീണ്ടും വീണ്ടും കുത്തി നോവിക്കും... ഒരു പക്ഷെ ആ വേദന ഇല്ലാതാകണമെങ്കിൽ ആ ഓർമ്മകൾ നശിക്കണം... അല്ലെങ്കിൽ നശിപ്പിക്കണം... സർവൈവൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന തിരക്കഥ.
ഒരു പെയിന്റ് പണിക്കാരന്റെ ലോക സഞ്ചാരങ്ങൾ
Author: Muhammad Abbas
Genre: Readings
Price: ₹150
Description: മലയാള സാഹിത്യത്തിൽ ബെസ്റ്റ് സെല്ലറായി മാറിയ പുസ്തകം. മലയാളം പഠിക്കാത്ത പെയിന്റ് പണിക്കാരനായ ശ്രീ മുഹമ്മദ് അബ്ബാസ് ലോക സാഹിത്യ കൃതികളെ ഹൃദ്യമായി വായിക്കുന്ന അപൂർവ അനുഭവം.
അന്നമ്മയുടെ സദാചാരം
Author: Devalal Cherukara
Genre: Collection of stories
Price: ₹140
Description: തളർന്ന് പോയവരെ താങ്ങി നിർത്താൻ കഴിവുള്ള കഥകളാണിവ. ഓരോ കഥയും പുതിയ ചിന്തയുടെ തെളിച്ചം നീട്ടി മനുഷ്യ മനസ്സിനെ ഉണർത്തുകയാണിവിടെ. ജീവിക്കുവാനും ജയിക്കാവാനും ആഗ്രഹിക്കുന്നവർക്ക് ഈ കഥകൾ കരുത്തു പകരുമെന്ന് തീർച്ച. ഈ സമാഹാരത്തിലെ കഥാപാത്രങ്ങൾ ജീവിക്കുന്നത് പോരാടി നേടിയ ജീവിതങ്ങളാണ്. നിഴലനക്കങ്ങളിൽ സദാചാരം തിരയുന്നവർക്കുള്ള മറുപടിയാണ് അന്നമ്മ എന്ന കഥാപാത്രം. കാളിയാകട്ടെ, കഥകൾക്കതീതമായി ഉയരങ്ങൾ താണ്ടിയ കീഴാളരെ പ്രതിനിധാനം ചെയ്യുന്നു. അന്ധവിശ്വാസവും ജാതി ചിന്തയും വളർന്നു മുറ്റിയ സമൂഹത്തിന്റെ നടുവിലേക്ക് ഈ കഥകൾ നൂറ് ചോദ്യ ങ്ങളുമായി ഉയർന്ന് നിൽക്കുന്നു. ഒറ്റ് എന്ന കഥ സതീശന്റെ സ്വാർത്ഥ ഹൃദയത്തിലേക്ക് നീളുന്ന സഹജീവിയുടെ കരുതലാണ്. ഓരോ കഥയും പലമട്ടിൽ നമ്മെ തൊടാൻ കെൽപ്പുള്ള വിഭിന്നങ്ങളായ അനുഭവങ്ങളുടെ ആവിഷ്ക്കാരങ്ങളാണ്. കഥയ്ക്ക് ശേഷവും കഥയിലെ ഊർജ്ജം വായ നക്കാരെ പിൻതുടരും എന്നത് തീർച്ചയാണ്.
കേരളീയ സ്വേദ വിധി: ഒരു പ്രായോഗിക സമീപനം
Author: Dr. Navaneeth Krishnan N.
Genre: Ayurvedhic Studies
Price: ₹140
Description: മഹാമനീഷികളായ കേരളീയ വൈദ്യന്മാർ അവരുടെ സൂക്ഷ്മമായ ധിഷണ കൊണ്ട് വ്യത്യസ്തങ്ങളായ പ്രയോഗങ്ങളാൽ സ്വേദന ചികിത്സയെ ഒരു സ്വതന്ത്ര ചികിത്സയായി തന്നെ ഉയർത്തിക്കൊണ്ടു വന്നിട്ടുണ്ട്. അതു കൊണ്ട് തന്നെ ഇന്ന് സ്വേദനത്തിന്റെ പ്രായോഗിക തലങ്ങളെ കൂടുതൽ സൂക്ഷ്മമായി അറിയുകയെന്നത് ചികിത്സ യുമായി ബന്ധപ്പെട്ട എല്ലാവർക്കും അത്യാവശ്യമായ സംഗതിയാണ്. ഈ ഒരു സാഹചര്യത്തിലാണ് എന്റെ ശിഷ്യ സമനായ നവനീതിന്റെ "കേരളീയ സദവിധി: ഒരു പ്രായോഗിക സമീപനം എന്ന പുസ്തകം പ്രസക്തമാവുന്നത്. ക്ലിഷ്ടമായ സംസ്കൃത സാങ്കേ തിക പദങ്ങളില്ലാതെ ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ അയത്ന ലളിതമായ അവതരണമാണ് ഈ ഗ്രന്ഥത്തിന്റെ മുഖ്യമായ പ്രത്യേകത. പ്രധാനപ്പെട്ട പിണ്ഡസ്വേദങ്ങളുടേയും ദ്രവദങ്ങളുടേയും പ്രയോഗവിധി, ഉപയോഗങ്ങൾ, പ്രയോഗിക്കുമ്പോൾ വരാൻ സാധ്യതയുള്ള അപായങ്ങൾ, അതിനെതിരെ വേണ്ട പ്രാഥമികമായ സമീപനം തുടങ്ങി പ്രായോഗിക ശിക്ഷണത്തിന് ഉതകുന്ന ഒരുപാട് കാര്യങ്ങൾ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചികിത്സാമുറികളിൽ വെയ്ക്കാവുന്ന ഒരു ഹാൻഡ് ബുക്കായി ഈ ഗ്രന്ഥം ഉപയോഗിയ്ക്കാവുന്നതാണ്.
സ്കൂളേ സ്കൂളേ..
Author: T.V. Krishnan Payyanoor
Genre: Memoirs
Price: ₹140
Description: ആ പരീക്ഷയുടെ ഉത്തരക്കടലാസുകൾ തിരിച്ചുനൽകുന്ന നേരത്ത് പൊട്ടിച്ചിരികളിൽ ക്ലാസ്സ് മുങ്ങിപ്പോയി. കാരണം സമ്മാനത്തിന് എല്ലാവരും തന്നെ അർഹത നേടിയിരുന്നു. എവിടെ സമ്മാനം എന്നു ചോദിച്ചുകൊണ്ട് ചില കുട്ടികൾ ഓടിവന്ന് എന്റെ ചുറ്റും കൂടി ഒച്ചവെക്കാനും തുടങ്ങി. ഓരോരുത്തരായി സ്റ്റാഫ് റൂമിൽ വന്ന് കൈപ്പറ്റിക്കൊള്ളൂ എന്ന നിർദ്ദേശം നൽകി ക്ലാസ്സിൽ നിന്ന് പോന്നു. ഉച്ചഭക്ഷണസമയത്ത് കുട്ടികൾ തുരതുരാ അരികിലേക്ക് വരുന്നതും ഓരോ പെൻസിൽ അവരുടെ കൈയിൽ വെച്ചുകൊടുക്കുന്നതും കണ്ട സഹപ്രവർത്തകർ കാര്യം അന്വേഷിച്ചു. സമ്മാനമാണെന്ന് പറഞ്ഞപ്പോൾ എന്തിന്റെ സമ്മാനം എന്നായി. പത്തിൽ പത്ത് മാർക്കും നേടിയതിനെന്ന് വ്യക്തമാക്കിയപ്പോൾ എല്ലാ കുട്ടികൾക്കും അങ്ങനെ കിട്ടിയെങ്കിൽ അത് എന്തൊരു പരീക്ഷ എന്ന് തമാശരൂപത്തിൽ അവർ ചോദിച്ചു. "മാഞ്ഞുപോയ ഒരു പുഞ്ചിരി തിരികെ കൊണ്ടുവരാൻ വേണ്ടി നടത്തിയ ഒരു പരീക്ഷ.. പുതിയ പരീക്ഷ. " .. അധ്യാപനം സർഗ്ഗാത്മകമാക്കി മാറ്റിയ ഒരധ്യാപകന്റെ സ്മരണകൾ. ഇപ്പോൾ ആ ജോലി ചെയ്യുന്നവർക്കും ഭാവിയിൽ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്കും തികച്ചും പ്രചോദനാത്മകമായ കുറിപ്പുകൾ.
നക്ഷത്രങ്ങൾ ജനിക്കുന്നത്
Author: Bhasi Panakkan
Genre: Novel
Price: ₹210
Description: എക്താരയുടെ ഉന്മാദ വാദനത്തിൽ ബാവുൽ സംഗീതത്തിന്റെ അസാധാരണവും അപരിചിതവുമായ വിതാനങ്ങൾ തുറന്നിടുന്ന മലയാളത്തിലെ ആദ്യ നോവൽ. സംഗീതത്തിന്റെ സ്വയം സമർപ്പിത ബാവുൽ ജീവിതം സ്നേഹ പ്രണയോൽസവങ്ങളുടെ പ്രപഞ്ച മുദ്രയായിത്തീരുന്ന നവാനുഭൂതികൾ. സംഗീതത്തിലൂടെ ജീവിതാർത്ഥം തേടുന്നവരുടെ വിവർത്തനക്ഷമമല്ലാത്ത കാമനകളുടെ രസമുകുളങ്ങൾ. പാരമ്പര്യ വഴികളിൽ നിന്നും തെന്നിത്തെറിച്ച ആവിഷ്കാരത്തിന്റെ നവീന രീതികളും ഭാഷയുടെ വരപ്രസാദവും കൊണ്ട് വായനയിൽ പുതിയ നക്ഷത ജന്മമായിത്തീരുന്ന നോവൽ.
ഞാൻ ധൂർത്ത പുത്രന്റെ ജ്യേഷ്ഠൻ
Author: Dr. K.C. Baby
Genre: Self Help
Price: ₹250
Description: ബൈബിൾ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട, കൂടുതൽ ഭംഗിയായി ജീവിക്കാൻ നമ്മെ പ്രാപ്തമാക്കുന്ന സെല്ഫ് ഹെല്പ് ഗ്രന്ഥം. വ്യക്തിത്വമികവ്, ആത്മീയമായ ഉണർവ്, നേതൃത്വ പരിശീലന പാടവം എന്നിങ്ങനെ വായനക്കാരുടെ സമഗ്രമായ വളർച്ചയ്ക്ക് സഹായകമാകും വിധത്തിലാണ് ഈ പുസ്തകം രൂപകൽപന ചെയ്തിരിക്കുന്നത്. കുട്ടികൾക്കും അധ്യാപകർക്കും പ്രൊഫഷണലുകൾക്കും ആത്മീയ നേതാക്കൾക്കും നേതൃത്വ പരിശീലകർക്കും ജീവിതത്തെ ആർജ്ജവത്തോടെയും സർഗാത്മകതയോടെയും നേരിടാൻ സഹായമാകുന്ന വായനാനുഭവമാണ് ഈ പുസ്തകം വാഗ്ദാനം ചെയ്യുന്നത്.
കേരളത്തിലെ മുന്നണി രാഷ്ട്രീയം : ചരിത്രവും വർത്തമാനവും
Author: Dr Krishnakumari S.
Genre: Political History
Price: ₹300
₹240
Description: This Book Analysis the history, present status and future prospects of Caolition Politics from the perspective of Kerala കേരളത്തിലെ മുന്നണി രാഷ്ട്രീയം : ചരിത്രവും വർത്തമാനവും എന്ന പുസ്തകം കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ചരിത്രത്തെയും വർത്തമാന പ്രതിസന്ധികളെയും സമഗ്രമായി പഠിക്കുന്നു. കേരള രാഷ്ട്രീയത്തെ ശ്രദ്ധിക്കുന്ന വർക്ക് ഒരു റഫറൻസ് സഹായിയാണ് ഈ പുസ്തകം..
മനുഷ്യനായി ജനിച്ചതിന്റെ കുഴപ്പങ്ങൾ
Author: Binoy Pulacode
Genre: Poems
Price: ₹170
Description: 40 കവിതകളിലൂടെ ജീവിതത്തെ അതിന്റെ സമഗ്രതയിൽ കാണാനും വിവരിക്കുവാനുമുളള ശ്രമമാണ് ഈ കൃതി. ഒന്നിൽ നിന്നും മറ്റൊന്നിലേക്കുളള വേർപെടലാണ് ഈ കവിതകളുടെ മറ്റൊരു സവിശേഷത. പരസ്പരം ആവർത്തിക്കാതിരിക്കാനുളള ബോധപൂർവ്വമായ ശ്രമം. കടന്നുപോന്നതും പോകുന്നതുമായ പാതകളുടെ വിവരണം ജീവിതത്തിന് നൽകിയേക്കാവുന്ന അർത്ഥം ഒരു വഴിക്കണക്കിലെന്നപോലെ ഈ എഴുത്തുകാരൻ കുരുക്കഴിക്കുന്നു. ആയതിനാൽ തന്നെയാവാം അക്ഷരങ്ങളുടെ പിടച്ചിൽ ഈ രചന കാഴ്ചവക്കുന്നത്.
വാക
Author: Aryaagnika Vaidehi
Genre: Fiction
Price: ₹145
Description: പ്രണയത്തെ ഒരു പതിനെട്ട് വയസുകാരി നോക്കുകയും അനുഭവിക്കുകയും ചെയ്യുന്നതിൻ്റെ സാക്ഷ്യമാണ് ഈ പുസ്തകം. സഖാവിന്റെയും സഖിയുടെയും പ്രണയം കാലത്തിന്റെ മാന്ത്രികതയെ തൊടുന്നത് ഈ പുസ്തകത്തിൽ കാണാം. പ്രണയത്തിൻ്റെ വാകത്തണലിലേക്ക് വായനക്കാരെ സ്നേഹത്തോടെ ക്ഷണിക്കുന്നു.
കീർത്തനാർച്ചന
Author: Puravur Indira Krishnan
Genre: Poems
Price: ₹180
₹160
Description: ഈ ഗ്രന്ഥം ഭക്തിരസം തുളുമ്പുന്നതാണ്. കീർത്തനാർച്ചന എന്ന പേരു കൊണ്ടുതന്നെ കാവ്യം ഭഗവാനെ സ്തുതികൾ കൊണ്ട് ആരാധിക്കുന്നതാണെന്ന് വ്യക്തമാകുന്നു. ഇത് ഇന്ദിരാ കൃഷ്ണൻ്റെ മൂന്നാമത്തെ പുസ്തകമാണ്. ആദ്യത്തെ രണ്ടു കീർത്തനാർച്ചനകളും ഞാൻ വായിച്ചിട്ടുണ്ട്.കീർത്തനങ്ങൾ സപ്താഹ വേദികളിൽ ആലപിച്ചിട്ടുമുണ്ട്. ഇതിലെ കീർത്തനങ്ങളും മനോഹരങ്ങളാണ്. ശ്രീകൃഷ്ണഭഗവാൻ്റെ കേശാദിപാദവർണ്ണനകളും ലീലാശകലങ്ങളും ഭംഗിയായിട്ടുണ്ട്. വിവിധ വൃത്തത്തിലുള്ള പദ്യങ്ങൾ കാണാം. യശോദാകിശോരന്റെയും യശോരാശികളെ കാവ്യാത്മകമായി വർണ്ണിച്ചിരിക്കുന്നത് സ്വർണ്ണ ത്തിന് സുഗന്ധം ചേർന്ന പോലെ അനുഭവപ്പെടുന്നു- അവതാരികയിൽ ബ്രഹ്മശ്രീ കിഴക്കേടത്ത് ഹരി നാരായണൻ നമ്പൂതിരി
മാധുര്യമൂറുന്ന വൈചിത്ര്യങ്ങൾ
Author: P Sunilkumar
Genre: Essays
Price: ₹160
₹150
Description: പ്രശസ്തരായ മനുഷ്യരുടെ രസകരമായ സ്വഭാവ വൈചിത്ര്യങ്ങൾ, ചില അത്ഭുത രചനകൾ എന്നിവ പരിചയപ്പെടുത്തുന്ന പുസ്തകം. വൈചിത്ര്യങ്ങൾ മാത്രമല്ല വിജ്ഞാനപ്രദവും പുതിയ ചിന്തകൾ ജനിപ്പിക്കുന്നവയും നവീനത്വം തുളുമ്പുന്നവയുമായ ഇരുപത്തിയഞ്ച് ലേഖനങ്ങൾ.
നിശാപുഷ്പങ്ങളുടെ കാവൽക്കാരൻ
Author: KR Ammu
Genre: Novel
Price: ₹115
Description: വിഭിന്ന മനുഷ്യരും ജീവജാലങ്ങളും ഭൂതവും പൂക്കളും പാദസരവും തുടങ്ങി വൈവിധ്യങ്ങളുടെ പല രൂപങ്ങൾ കഥാപാത്രങ്ങളും പ്രമേയവുമാകുന്ന കഥകൾ. ഓരോ കഥയും ഒരു ഓർമ്മയിലേക്കോ ദുഖത്തിലേക്കോ ആനന്ദത്തിലേക്കോ പ്രതീക്ഷയിലേക്കോ നമ്മളെ നയിക്കുന്നു. വായനക്കാരനെ തൊട്ടു തൊട്ടു നടക്കുന്ന, കഥകളുടെ അവിചാരിത വഴികളിലൂടെ വായനക്കാരനെ കൈപിടിക്കുന്ന ഉൾക്കനമുള്ള കഥകളുടെ സമാഹാരമാണ് നിശാപുഷ്പങ്ങളുടെ കാവൽക്കാരൻ.
ഇല്ലാ മരം
Author: Sujatha Sivan
Genre: Collection of Poems
Price: ₹140
₹130
Description: അസ്വസ്ഥയായ കാറ്റിന്റെ താളത്തിൽ എന്റെ നിറുകയിലൊന്ന് തട്ടിത്തലോടുവാൻ ഒരു ശവംനാറിച്ചെടിയും അതിലൊരു പൂവും മാത്രം ബാക്കിയാവും... ഗ്രാമ്യപദങ്ങളുടെയും ഗ്രാമീണ ബിംബങ്ങളുടെയും വൈയക്തിക ദുഃഖങ്ങളുടെയും തീക്ഷണ സ്വപ്നങ്ങളുടെയും പറുദീസയാണ് "ഇല്ലാമര'ത്തിലെ കവിതകൾ. എന്നാൽ അവിടെ നിന്നുപോകുന്നില്ല എന്നതാണ് ഈ കവിതക്കാലുകളുടെ ചൈതന്യം. തൃക്കാർത്തിക വിളക്കും ചിറകുള്ള നക്ഷത്രങ്ങളും ദേവാംഗനകളിൽ നിന്ന് കടം കൊണ്ട് നൃത്തച്ചുവടുകൾക്കുമൊപ്പം ബിഥോവന്റെ സംഗീതത്തിന്റെ വിസ്തൃത പ്രപഞ്ചവും ഈ കവിതകളിൽ ആവാഹിക്കപ്പെടുന്നു. പലമകളുടെ അനുഭവകാന്തിയും ചലനാത്മകതയും കൊണ്ട് ധീരമായി സ്വയം സംസാരിക്കുന്ന കവികൾ സൃഷ്ടിക്കുന്ന സമാന്തര ലോകമാണ് ഇല്ലാമരം നമുക്ക് മുന്നിൽ തളിർപ്പിക്കുന്നത്.
ഒരു സ്വപ്നം പോലെ
Author: Sujatha Sivan
Genre: Stories
Price: ₹195
Description: വന്മരങ്ങൾ ചുറ്റിനും തഴച്ചുവളർന്നു നിൽക്കുമ്പോഴും അവയെ തോൽപ്പിച്ചു കൊണ്ട് തലയുയർത്തി നിൽക്കുന്ന ചെറുചെടികളാണ് ഈ കഥകളിലെ കഥാ പാത്രങ്ങൾ. ഒരു കൊടുങ്കാറ്റിനും അവരെ പിഴുതെറിയാൻ കഴിയുകയില്ല. അവർ അത്രയധികം മണ്ണിനോട് ആത്മബന്ധം പുലർത്തുന്നു. താൽക്കാലികമായി ഒന്നു ചാഞ്ഞുപോയാലും സ്വയം നിവർന്നുനിൽക്കാൻ അവർക്കു കഴിയുന്നു. അത്തര ത്തിൽ വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ് ഈ കഥകളിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മറ്റുള്ളവരുടെ കാഴ്ചയെ അന്ധമാക്കുകയോ മങ്ങലേൽപ്പിക്കുകയോ ചെയ്യുന്ന വെള്ളിവെളിച്ചങ്ങളല്ല, കാൽക്കീഴിലെ ഇരുളകറ്റുന്ന ചെറുപ്രഭാകിരണങ്ങളാണ് എപ്പോഴും പ്രത്യാശ നൽകുന്നത്. സുജാതയുടെ ഓരോ കഥകളും ഇത്തരത്തിൽ പ്രത്യാശ പ്രസരിക്കുന്ന തിരിനാളങ്ങളാകുന്നു. ജീവിതത്തിന്റെ സന്ദിഗ്ദ്ധതകൾക്ക് അവ പ്രത്യൗഷധമാകുന്നു എന്ന് പറയാം.
സൂര്യനെപ്പോലൊരാൾ
Author: Madhu Meenadu
Genre: Novel
Price: ₹260
₹240
Description: ഒരു വിധത്തിലും നന്നാകാത്ത, നന്നാകുവാൻ ആഗ്രഹിക്കാത്ത ഒരു കൂട്ടം മനുഷ്യരെ എക്കാലവും എവിടെയും നമുക്ക് കാണുവാൻ കഴിയും. വിദ്യാഭ്യാസം തൊട്ടുതീണ്ടിയിട്ടില്ലാത്ത വരും കടുത്ത അന്ധവിശ്വാസികളും ആചാരം അനാചാരമാക്കിയവരും ലഹരിക്ക് അടിമപ്പെട്ടവരും വസിക്കുന്ന കുഗ്രാമങ്ങളായിരിക്കും അതിൽ ഭൂരി ഭാഗവും. അങ്ങനെയുള്ള ഒരു കുഗ്രാമ ത്തിൽ ഒരു നാൾ, ഒരു പ്രത്യേക സാഹചര്യത്തിൽ, അറിവിന്റെ നിറകുടമായ ഒരു ശതകോടീശ്വരൻ കരുണയും, ദയയും, സ്നേഹവും ആയുധമാക്കി ഒരു ദേവദൂ തനെപ്പോലെ വന്ന് അവരെ അവരുടെ നരക ജീവിതത്തിൽ നിന്നും കരകയറ്റുവാൻ ശ്രമിച്ചപ്പോൾ ആ മനുഷ്യനുണ്ടായ ദുര ന്തവും തുടർന്നുള്ള സംഭവങ്ങളുമാണ് ഈ നോവലിന്റെ പ്രമേയം.
അഗ്നിഗാത്ര
Author: Vibhu Pirappancode
Genre: Poems
Price: ₹125
Description: വീരനായ പുരുഷനെ ഏതുപെണ്ണും കൊതിച്ചീടും വീരനൊപ്പം നടക്കുന്നോന് വെറും കിങ്കരന്" ഈ രീതിയിലുള്ള ദര്ശനരശ്മികളാല് പ്രകാശിതമാണ് അഗ്നിഗാത്ര. മാറ്റത്തിന്റെ തീപ്പൊരിയുമായി സ്ത്രീയുടെ മനസ്സില് നിന്നുയരുന്ന വിമോചനസ്വപ്നത്തിന്റെ ഭൂപടം ഇവിടെ നിവരുന്നു. - കുരീപ്പുഴ ശ്രീകുമാര്
അക്ഷരപ്പാടം
Author: U.N. Sudhakaran
Genre: Poems
Price: ₹170
₹150
Description: പ്രകൃതിയും ഒർമ്മകളും കേരളീയ പ്രകൃതിയുടെ നാട്ടറിവ് നാനാർത്ഥങ്ങളും ദേശപുരുഷാർത്ഥ ങ്ങളും കൊണ്ട് യു.എൻ സുധാകരൻ എന്ന കവിയെ കവിയാക്കി തീർക്കുന്നു എന്നു പറയുന്നതാവും ശരി. നല്ല അടിതെളിഞ്ഞ മലയാള ഭാഷയിൽ പാരമ്പര്യങ്ങളെ നിഷേധി ക്കാതെ തന്നെ ഒരാധുനികത സൃഷ്ടിക്കാനും യു.എൻ. സുധാകരൻ എന്ന ഈ നല്ല കവിക്ക് സാധിക്കുന്നുണ്ട്. ശ്രീനാരായണ ഗുരു ദർശിച്ചതുപോലെ "ഒരു പീഡ ഉറുമ്പിനും' വരാതെ നോക്കാവുന്ന ഒരു ജീവിതയാത്ര സാധ്യമാക്കാം എന്ന് സുധാകരകവിത മോഹിക്കുന്നുണ്ട്. ഈ കവിതകളിലുടനീളം അതിന്റെ അടയാളങ്ങളാണ് നമ്മൾ വായിക്കുന്നത്. അവതാരികയിൽ ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ
മനോഹരമായി നീ
Author: Silna C.V
Genre: Poems
Price: ₹110
Description: ഒരു പാട്ട് കേൾക്കുമ്പോൾ, ബസ്സിലെ സൈഡ് സീറ്റിലിരുന്നു യാത്ര ചെയ്യുമ്പോൾ, വിരിഞ്ഞുനിൽക്കുന്ന ഒരു പുവ് കാണുമ്പോൾ, ഓർമ്മകൾ പഴയ സ്കൂൾ മുറ്റത്തെത്തുമ്പോൾ, തണുത്തകാറ്റ് വീശുമ്പോൾ, മഴപെയ്തു തോർന്ന് മരം പെയ്യുമ്പോൾ, കുളിരേകി മഞ്ഞു പൊഴിയുമ്പോൾ അങ്ങനെ അങ്ങനെ പ്രണയം കടന്നുകൂടുന്ന എത്രയെത്ര നിമിഷങ്ങൾ ജീവിച്ചു തീർക്കുന്നവരാണ് നമ്മൾ. പ്രണയത്തിന്റെ അവസാനി ക്കാത്ത ഹൃദയ സങ്കീർത്തനങ്ങളുടെ ലാവണ്യമൊഴുകുന്ന കവി തകളാണ് മനോഹരമായി നീ നിറയെ. പ്രണയത്തിന്റെ നിഗുഢ ലോകത്തിലേക്ക് തൊട്ട് തൊട്ട് നടക്കാൻ നമ്മെ നിശബ്ദം ക്ഷണിക്കുകയാണ് ഈ കവി തകൾ. ഉള്ളിൽ പ്രണയം സൂക്ഷിക്കുന്നവർക്കായി കവിതയുടെ അപൂർവ്വ സുഗന്ധമുള്ള അക്ഷരോപഹാരം.
ഓട്ട സ്ലേറ്റ്
Author: Eanchakkal Jamal
Genre: Memoirs
Price: ₹280
₹250
Description: മികച്ച ഓർമ്മയെഴുത്തിന്റെ സവിശേഷത ഓർമ്മകളിലൂടെ, അതിന്റെ ആവർത്തനത്തിലൂടെയും പുനരാവിഷ്ക്കാരത്തിലൂടെയും ഓർമ്മിക്കൽ മാത്രമല്ല, ഒരിക്കൽ കൂടി തന്റെ ജീവിതം ജീവിക്കൽ കൂടി നടത്തുന്നുണ്ട് ഓരോ മനുഷ്യരും എന്നതാണ്. ഓട്ട സ്ലേറ്റിൽ സർഗാത്മകതയുടെ മഹനീയമായ വെളിച്ചമുണ്ട്; അതുകൊണ്ട് തന്നെ ഈ ഓർമ്മകളിലൂടെ ശ്രീ. ഈഞ്ചയ്ക്കൽ ജമാൽ ഒരിക്കൽ കൂടി തന്റെ ഭൂതകാലം ജീവിച്ചു നിറയ്ക്കുന്നു/നിറയുന്നു. അവിടെ അദ്ദേഹം കടന്നുപോയ മുഴുവൻ ദേശവും മനുഷ്യരുമുണ്ട്. അങ്ങനെ ഓട്ട സ്ലേറ്റ് ഓർമ്മകളുടെ വൈയയ്ക്തിക വഴികളിൽ നിന്നും സ്വയം ഉയർന്നു പൊങ്ങി സാർവ്വജനീനത കൈവരിക്കുന്നു.
തനിച്ചായവളുടെ വേദപുസ്തകം
Author: Sruthi. K.S.
Genre: Poems
Price: ₹130
₹120
Description: ശ്രുതി കെ.എസിന്റെ തനിച്ചായവളുടെ വേദപുസ്തകം ഏകാന്തതയുടെ പ്രണയ ഹരിത സങ്കീർത്തനങ്ങളാണ്. ശ്രുതി കവിതയുടെ ഒരു കടലാണ്. അതിലെ തിരകൾക്ക് ഒരിക്കലും ആവർത്തനങ്ങ ളുടെ വിരസത ഉണ്ടാവില്ല. കവിതയുടെ ഈ കടലാഴങ്ങളിൽ മുങ്ങുമ്പോൾ വായനക്കാർ കോരിയെടുക്കുന്നത് ജീവിതം തന്നെയാണ്.
നീ കാറ്റായ് തലോടുമ്പോൾ
Author: Gopakumar B
Genre: Poems
Price: ₹160
₹150
Description: മലയാളകവിതയുടെ സൗന്ദര്യവഴക്കങ്ങളിൽ പാരമ്പര്യബദ്ധവും നവീനവുമായ ഇരുവഴി ഒരുപോലെ പ്രതിഫലിപ്പിക്കുന്ന കാവ്യാഖ്യാനമാണ് 'നീ കാറ്റായ് തലോടുമ്പോൾ'. വൃത്തപ്രകരണത്തിന്റെയും താളവൈ വിധ്യങ്ങളുടെയും സ്വഭാവത്തെ സ്വാംശീകരിക്കുമ്പോഴും ലോകകവിതയിലുടനീളം സംഭവിച്ചുകൊണ്ടിരിക്കുന്ന രൂപപരമായ പരീക്ഷണങ്ങളുടെ കൂടി സാധ്യത ആരായുകയാണ് ഈ കൃതി. വെൽഷ് എൻഗ്ലിനോ ഹൈക്കുവോ പോലെ, ബാഷോയുടെയോ റൂമിയുടെയോ വരികൾ പോലെ അർത്ഥപുഷ്ടവും മിതവാക്യരൂപിയുമാണ് ഇതിലെ ഓരോ കവിതകളും. ഉത്പാദനക്ഷ്മമായ ചെറുജന്മങ്ങൾ എന്ന് അവയെ വിശേഷിപ്പിക്കാം. കവിത ബഹുസ്വരവും ബഹുരൂപിയുമാകുന്ന കാലത്ത് ബഹുലതകളുടെ ഭാഗമായി സ്വയം വെളിപ്പെട്ടുനിൽക്കുന്ന കവിതകളാണ് ഈ പുസ്തക ത്തിന്റെ ഞരമ്പുകൾ.
ഏക്താര
Author: S. Kavitha
Genre: Collection of Poems
Price: ₹115
Description: അതിരുകൾ വരയ്ക്കപ്പെട്ട ആകാശമുല്ലകളും സ്വയം തിരുത്തലും സ്നേഹമുള്ള അയൽപ്പക്കവും ഉദയസൂര്യന്റെ വെട്ടമുള്ള രാത്രികളും ഗൗരിയും പ്രണയാതിശയങ്ങൾ തേടുന്ന ചിഹ്നങ്ങളും അത്ഭുതമായ അർപ്പുതം അമ്മാളും ആത്മഹത്യക്കല്ലാതെ ഒന്നിന്നും കൊള്ളാത്ത വാർദ്ധക്യവും കെട്ടുപോയ നക്ഷത്രവും നമ്മൾക്കിടയിലെ പച്ചവെളിച്ചവും ചിതറിപ്പോയ ഒച്ചകളും പൂക്കുന്ന ഭ്രാന്തും ദുരൂഹ ചുഴിസ്ഥലികളും ഉപാധികളില്ലാത്ത പ്രണയസങ്കൽപ്പവും വരിഞ്ഞു കെട്ടിയ വാക്കുകളും മാരകമാംവിധം വരവറിയിക്കുന്ന മറവിയും നമ്മെ സ്പർശിക്കുകയാണ്. ഓരോ കവിതയും ദർശനങ്ങളുടെ ചിറകടിയാൽ സജീവമായിരിക്കുന്നു. അവിടെ വിയോജിപ്പുകളുടെ സിംഫണി ഉയർന്നുകഴിഞ്ഞു. - അവതാരികയിൽ കുരീപ്പുഴ ശ്രീകുമാർ
ആത്മാക്കൾ കരയുമ്പോൾ
Author: Nithya Lekshmi L. L.
Genre: Collection of Poems
Price: ₹100
Description: ആത്മാക്കൾ കരയുമ്പോൾ' കവി എന്ന നിലയിൽ നിത്യാലക്ഷ്മിയുടെ പ്രതിഭയെ തേടുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്ന കൃതിയാണ്. "ഒന്നുമില്ല” പോലെ ആഴങ്ങളിൽ തൊടുന്ന കവിതകൾ ഈ സമാഹാരത്തിലുണ്ട്.
കാനാടുകാത്തനിലെ കൊട്ടാരവീടുകൾ
Author: Thoufeek Ali Asharaf
Genre: Travelogue
Price: ₹135
₹130
Description: കേവലം കോൺക്രീറ്റ് കെട്ടിടങ്ങൾക്കും അപ്പുറം ഒരു സംസ്കാരം തന്നെ പടുത്തുയർത്തിയ ചെട്ടിയന്മരുടെ ചരിത്രത്തിലൂടെ, വാസ്തു നിർമ്മിതികളിലൂടെ, അവരുടെ സാംസ്കാരിക സ്മൃതികളിലൂടെ സഞ്ചരിക്കുന്ന യാത്രാവിവരണം..
ചുട്ടിക്കാരൻ
Author: Pirappancode Asokan
Genre: Poems
Price: ₹140
Description: എന്താണ് കവിതയെന്ന ചോദ്യത്തിന് ഉത്തരമായി നൽകുന്ന ഏത് നിർവചനത്തിനും ഇണങ്ങും അശോകന്റെ കവിതകൾ. അത് പെരുന്തച്ചൻ രൂപകല്പന ചെയ്ത ക്ഷേത്രക്കുളം പോലെ അനുവാചക ദൃഷ്ടിക്കനുസൃതമായി വൃത്തമായും ചതുരമായും ത്രികോണമായും കാണപ്പെടും. രചനാപരമായി അങ്ങേയറ്റം 'റിഥമിക് ആയ ഈ കവിതകൾ വില്യം വേഡ്സ് വർത്തിന്റെ "ശക്തമായ വികാരങ്ങളുടെ നൈസർഗ്ഗികമായ കവിഞ്ഞൊഴുകൽ' (Spontaneous overflow of powerful feelings) എന്ന പ്രശസ്തമായ നിർവചനത്തോട് ചേർന്നു നില്ക്കുന്നവ തന്നെയാണ്. അതിലുപരിയാണ് കവി സമൂഹത്തിനു നൽകുന്ന സന്ദേശങ്ങളും സമൂഹത്തോട് കാട്ടുന്ന പ്രതിബദ്ധതയും. ഈ പ്രതിബദ്ധത, കൈയടിക്കു വേണ്ടിയുള്ള വെറും ചെപ്പടി വിദ്യയല്ലെന്നും ജനിതക പാരമ്പര്യമായി ഹൃദയ ത്തിലും രക്തരേണുക്കളിലും അലിഞ്ഞു ചേർന്നിട്ടുള്ള നിർവ്യാജമായ ഒന്നാണെന്നും കവിയെ അറിയാവുന്നവരോട് പ്രത്യേകം പറയേണ്ടതില്ലല്ലോ!
Author: Dr.Biju A
Genre: Research Articles
Price: ₹300
₹280
Description: Taxonomy is an essential tool for understanding biodiversity. Integrative taxonomy is inevitable in describing and conserving the depleting biodiversity. Both traditional taxonomy and molecular taxonomy provide a tool for conservation practice. The synergistic use of both methods, in the form of integrative taxonomy, has the potential to contribute to biodiversity conservation in a pragmatic timeframe and overcome their individual drawbacks. This book discusses the importance and role of taxonomy in conserving biodiversity, different taxonomic procedures and tools, morphological and molecular taxonomy, collection and identification of selected group of organism etc. are discussed in different chapters. This book is prepared as course material for the National workshop on "Integrative Taxonomy: An Approach for Biodiversity Conservation." Prepared for National workshop on "Integrative Taxonomy: An Approach for Biodiversity Conservation” Jointly organised by Post Graduate & Research Department of Zoology, St. Stephen's College, Pathanapuram & Kerala State Council for Science, Technology and Environment.
വിശുദ്ധ വേദന
Author: Bindhu Unni
Genre: Poems
Price: ₹125
₹100
Description: കവിതയിലേക്ക് പിച്ചവെച്ചു നടക്കുന്ന ഹൃദയത്തിന്റെ നിഷ്ക്കളങ്ക സഞ്ചാരങ്ങളാണ് ഈ കവിതകള്. ജീവിതം പകരുന്ന നനുനനുത്ത നന്മകളെ അത് തൊട്ടുണര്ത്തുന്നുണ്ട്. ദാ ഇവിടെയെന്ന് അത് ജീവിതം പറയുന്നുണ്ട്. പ്രകൃതിയുടെ വിശ്വവശ്യമായ സൗന്ദര്യവും മാതൃത്വത്തിന്റെ മഹിമയും അത് തൊട്ടുതരുന്നുണ്ട്. നോവും നൊമ്പരവും പകരുമ്പോഴും കാഴ്ച ജീവിതത്തിന്റെ വെളിച്ചത്തിലേക്കു തന്നെ എന്നതാണ് ഈ പുസ്തകം നല്കുന്ന സ്നേഹം.
ഇരട്ട തലച്ചികളുടെ വീട്
Author: KS Mini
Genre: Stories
Price: ₹210
₹180
Description: ഇരട്ടത്തലച്ചികളുടെ വീട് കാലത്തിന്റെ അനീതി പർവ്വങ്ങൾക്ക് നേരെ ഉയർത്തുന്ന ചൂണ്ടുവിരൽ കഥകളാണ്. അരുത്, അരുത് എന്ന് ഈ കഥകൾ കണ്ണടയ്ക്കുന്ന നീതിബോധത്തിന്റെ അനുഭവങ്ങളെ വിലക്കുന്നു. ഈ കഥകളുടെ ഭാഷ അതിലളിതമാണ്. എന്നാലിവ കൈകാര്യം ചെയ്യുന്ന പ്രമേയങ്ങൾ, ഈ കഥകളിൽ കടന്നുപോകുന്ന ജീവിതാനുഭവങ്ങൾ ഒരല്പവും ലളിതമല്ല. അടിമുടി കൃത്രിമം നിറഞ്ഞ നമ്മുടെ വർത്തമാന ജീവിതത്തെ തൊലിയുരിച്ചു നടത്തുക എന്ന സാംസ്കാരിക പ്രവൃത്തിയാണ് ഈ കഥകൾ നിർവഹിക്കുന്നത്.
ഉരുൾക്കടൽ
Author: Dr. Ratheesh Kumar
Genre: Stories
Price: ₹130
Description: കഥയെ ഒരു പരീക്ഷണ ഉത്പന്നമായി സ്വീകരിക്കുകയാണ് ഡോ. രതീഷ് കുമാറിന്റെ ഉരുൾക്കടലിലെ കഥകളാകെ തന്നെ. ആഖ്യാനത്തിലും രൂപത്തിലും കഥാശരീരത്തിലും പുതുമ പുലർത്തുന്ന ഇക്കഥകൾ പുതുകഥയുടെ ഒരു പരിച്ഛേദമായി മാറുന്നു. ജീവിതത്തി ന്റെയും രാഷ്ട്രീയത്തിന്റെയും ഇവയെ നയിക്കുന്ന മൂല്യവിചാരങ്ങളുടെയും പുതിയ ശരികൾ സൃഷ്ടിക്കുകയാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. അല്ലയോ വായനക്കാരാ, വഴി തെറ്റിയ കുഞ്ഞാടിനെ നേർവഴിക്ക് നയിക്കുന്ന ഇടയനാവുക പ്രയാസം. വഴി തെറ്റിയ കുഞ്ഞാടായി തന്നെ ഈ കഥയുടെ മേച്ചിൽപ്പുറങ്ങളിൽ അലയുക.
വൈക്കോൽ കൂനയിലെ മൊട്ടുസൂചി
Author: Archana Sugunan
Genre: Poems
Price: ₹125
Description: അതിരുകളുള്ള നിറഭംഗികളെല്ലാമണിഞ്ഞ കഥകളി രാവിലെ മഴനിറങ്ങളുടെ അതിരകറ്റി ഉടലുകളിൽ കലരുമ്പോഴും പച്ചയും കത്തിയുമല്ലാത്ത ഉന്മത്ത മനോധർമ്മത്തിന് എന്ത് പേരുമിടാം. മനോഭാവങ്ങൾ; ഭാവനയുടെ അർച്ചനപൂക്കൾ.. (വയലാർ ശരത്ചന്ദ്രവർമ്മയുടെ അവതാരികയിൽ നിന്ന്)
നിഗൂഢ വിപഞ്ചിക
Author: Vineeth Vishwadev
Genre: Poems
Price: ₹135
Description: വിനീത് വിശ്വദേവ് കവിതയുടെ എഴുത്തരങ്ങിൽ വന്നെത്തിയതേയുള്ളൂ. വഴിതെറ്റി വന്നതല്ല എന്ന് ഇതിലെ രചനകൾ ശരിവയ്ക്കും. ഒരു വിഷയത്തിൽ ഓരോ രചയിതാവിനും തന്റേതായ വ്യാഖ്യാനമുണ്ടാകും. വിനീതിനുമുണ്ട് വ്യക്തമായ അക്ഷരക്കൂട്ടുകളുള്ള കാഴ്ചപ്പാടുകൾ. ആയിരം മോഹങ്ങൾ പൂവണിയുന്ന യാത്രികനായി മുന്നോട്ടു പോവുക. പ്രതീക്ഷ കൈവിടാതക്ഷരങ്ങളെ കൂട്ടുകാരാക്കുക. പരലോകം പൂകും മുമ്പേ പറയാ നേറെയുണ്ടെന്ന് അറിഞ്ഞെഴുതുക തന്നെ ചെയ്യുക. - വയലാർ ശരത് ചന്ദ്രവർമ്മ
ആത്മാമൃതതീരങ്ങളിൽ
Author: Austin Palluruthi
Genre: Non Fiction
Price: ₹110
Description: ഭൗമീക ജീവിതത്തിന്റെ തുടർച്ചയാണ് ആത്മാവിന്റെ പ്രപഞ്ച യാത്ര. പ്രപഞ്ചനാഥനിലേക്കുളള ഈ പ്രയാണത്തെക്കുറിച്ച് ജീവിതകാലത്തിൽ ചിന്തിക്കാത്തവരായി ആരുമുണ്ടാ വില്ല."ആത്മാമൃത തീരങ്ങളിലെ വായനാനുഭവത്തിലൂടെ സഞ്ചരിക്കുന്ന അനുവാ ചകർക്ക് ഈ ലോകജീവിതത്തിന്റെ നശ്വരതയും പരലോക ജീവിതത്തിന്റെ അനശ്വരതയും തിരിച്ചറിഞ്ഞ് ഈ ലോക ജീവിതത്തിന്റ മൂല്യവും സത്തയും ഉൾകൊണ്ട് ജീവിക്കാനുളള ഉൾപ്രേരണ ലഭിക്കും.
Author: Editor : Dr. Sreejith P P
Genre: Research Articles
Price: ₹250
Description: A handbook in connection with the International Seminar scientific paper presentation competition Organized By Department of Zoology, University of Kerala Advanced Centre for Regenerative Medicine and Stem Cell Research in Cutaneous Biology (AcREM-Stem) | Society for Advancements in Regenerative and Precision Medicine In Partnership with Society for Translational Cancer Research | Society for Nutraceuticals and Chronic Diseases | Society for Alternatives to Animal Experiments-India | Kerala Academy of Sciences | Association of British Scholars, Thiruvananthapuram Chapter.
ഹിതാദുവിലെ പ്രണയ തീരങ്ങൾ
Author: Shibu Kaithakkal
Genre: Poems
Price: ₹125
Description: പ്രണയവും സാമൂഹിക പ്രതികാരങ്ങളും പ്രമേയമായ കവിതകൾ..
ഉദയം
Author: Fathima Hadhi
Genre: Short Stories
Price: ₹125
Description: കഥകളിൽ ജീവിതത്തിന്റെ പച്ചപ്പെരുമകളാകെ അടക്കിപിടിക്കുന്ന ഭാവനയുടെ ബദൽ ലോകം. ലളിത ഭാഷയിൽ ജീവിതത്തെ കോർത്തെടുക്കുന്ന മാജിക്ക്.
ശ്രവ്യ രതി
Author: PR Rakhunath
Genre: Short Stories
Price: ₹130
Description: ക്രാഫ്റ്റിന്റെയും പ്രമേയ വൈവിധ്യങ്ങളുടെയും ഒരുജ്ജ്വല ലോകമാണ് ഈ കഥകൾ തുറന്നു വയ്ക്കുന്നത്. എട്ടു കഥകളും തമ്മിൽ തമ്മിൽ ഭിന്നമായി നിലകൊള്ളുന്നു. പ്രണയത്തെയും രതിയെയും പ്രതിയുള്ള നമ്മുടെ രൂഢമൂലമായ ഭാവനാ ലോകത്തെ കീഴ്മേൽ മറിക്കുക എന്ന സാംസ്കാരിക പ്രവർത്തനം ഈ കഥകൾ. നിർവഹിക്കുന്നു. ജീവിതത്തെ പോലെ വൈചിത്ര്യ ങ്ങളുടെ ഒരു ഉഷ്ണകാലം ഈ കഥകളുടെയും ആഴങ്ങളെ നിർമ്മിക്കുന്നു. ഇവയിൽ രാഷ്ട്രീയ ഭാഷയിൽ എഴുതപ്പെട്ട കഥകളുടെ കാലികത- ഈ കഥകളുടെ ഉണ്മയെ ചരിത്രത്തിലേക്കും ഭാവിയിലേക്കും ബന്ധിപ്പിക്കുന്നു.
കീർത്തനാർച്ചന
Author: Puravoor Indhira Krishnan
Genre: Devotional Poems
Price: ₹120
Description: കൃഷ്ണഭകതിയുടെ നൈർമല്യവും ഗാഡതയും നിറഞ്ഞ കവിതകൾ. മൂന്നു കവിതാ സമാഹാരങ്ങളിൽ ആദ്യത്തേത്.
വക്രോക്തി ജീവിതം : ഉടലും അറിവും
Author: Sarath Chandran
Genre: Malayalam Literal Study
Price: ₹300
Description: ഇന്ത്യൻ സാഹിത്യമീമാംസയിൽ ഏറെ പ്രബലമായ ഒന്നാണ് കുന്തകൻ അവതരിപ്പിച്ച വക്രോക്തിസിദ്ധാന്തം. എന്നാൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു സങ്കല്പവും വക്രോക്തിയാണ്. വസ്തുതകളെ അതുപോലെ നേരിട്ടവതരിപ്പിക്കുന്ന ശാസ്ത്രഭാഷയിൽനിന്നോ പത്രഭാഷയിൽനിന്നോ സാഹിത്യഭാഷ വേറിട്ടുനില്ക്കുന്നതിനെക്കുറിച്ചാണ് വക്രോക്തി സംസാരിക്കുന്നത്. സാഹിത്യത്തിലെ വർണതലംമുതൽ പ്രബന്ധതലംവരെയുള്ള വിവിധ വക്രതകളെക്കുറിച്ച് ഇതു ചർച്ച ചെയ്യുന്നുണ്ട്. വക്രോക്തിസിദ്ധാന്തത്തെ പാശ്ചാത്യവും ഉത്തരാധുനികവുമായ ധൈഷണികസൗന്ദര്യശാസ്ത്രത്തിന്റെ സങ്കല്പനങ്ങൾ ഉപയോഗിച്ച് പുനഃപരിശോധിക്കുകയാണ് ഈ പഠനം. കുന്തകൻ അവതരിപ്പിച്ച വക്രോക്തിസിദ്ധാന്തം എത്രത്തോളം സങ്കല്പനപരമാണെന്നു കണ്ടെത്താൻ ശ്രമിക്കുന്നതോടൊപ്പം ജ്ഞാനാർഥവിചാരത്തിന്റെ പരികല്പനകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് വക്രോക്തിസി ദ്ധാന്തത്തെ പരിശോധിക്കുന്നു.
Author: Dr. Jeena Shaji
Genre: Film- Feminist Studies
Price: ₹300
Description: The book focuses on Indian feminist cinema, analysing narrative patterns, women's struggles, and societal norms through four key themes—gaze, spectatorship, sisterhood, and masquerade—making it an essential resource for film enthusiasts, academics, and gender studies scholars. The selected movies for the study include "English Vinglish" by Gauri Shinde, "Lipstick Under My Burkha" by Alankrita Shrivastava, and "Parched" by Leena Yadav.
Author: Editors - Dr. Siny G Benjamin & Dr. Nandini N.J
Genre: Collection of Articles
Price: ₹300
Description: The book Climate change and global sustainability: an ecocritical perspective gives readers a thorough introduction of climate change by taking a holistic approach to exploring its numerous facets. The 14 chapters in the book gives an overall idea on, climate change and development issues, climate change and biodiversity, climate change and ecosystem health, climate change and agriculture, climate change and human health, climate change and aquatic animal health, climate change and tourism and other related fields.
Author: Dr. Remya Devi G.S & Dr. Biju A
Genre: Academic Studies
Price: ₹450
Description: This Book sets the stage for a comprehensive exploration of the intricate interplay between pesticides and the freshwater fish species Oreochromis niloticus. It delves into the complexities of pesticide usage, their unintended consequences on aquatic environments, and the consequential effects on fish populations. As we navigate through these pages, we will uncover the multifaceted dimensions of this issue, seeking not only to understand its magnitude but also to elucidate potential pathways for mitigation and conservation.
ജിന്ന് പറഞ്ഞ കഥ
Author: Hakkeem Morayoor
Genre: Novel
Price: ₹300
₹260
Description: ജിന്നും മനുഷ്യനും കഥാപാത്രങ്ങളാകുന്ന വിസ്മയ കഥയാണിത്. ഒരു ജിന്നും മനുഷ്യനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെയും കഥ. ഉന്മാദത്തിന്റെ ഏഴാമാകാശത്ത് പറന്നു നടക്കുന്ന ഒരു യുവാവ് ജീവിതം അവസാനിപ്പിക്കാനായി കടലിൽ ചാടിയിട്ടും മരണപ്പെടുന്നില്ല. നല്ലവനായ ജിന്നവനെ രക്ഷിക്കുന്നു. ജിന്ന് അവനോട് തൻ്റെ കഥ പറയുന്നു. ഭൂമിയിലേക്ക് നാട് കടത്തപ്പെട്ട ജിന്നിന്റെ വേദന മനസ്സിലാക്കിയ യുവാവ് ജിന്നിന് അവന്റെ പ്രണയിനിയെ സ്വന്തമാക്കുവാനും ജിന്നുകളുടെ ലോകത്തേക്ക് മടങ്ങുവാനുമായി അവന്റെ നഷ്ടപ്പെട്ട മൂന്ന് സാധനങ്ങൾ വീണ്ടെടുത്ത് കൊടുക്കാം എന്ന് വാക്ക് നൽകുന്നു. ആ വാക്ക് പാലിക്കാനായി യുവാവ് നടത്തുന്ന അത്ഭുതയാത്രയാണ് ഈ നോവൽ. കടലിന്റെ അടിയിലെ അതിശയങ്ങളും സൂര്യപ്രകാശം പോലും കടന്നു ചെല്ലാത്ത വിദൂര മലമടക്കുകളിലെ മനുഷ്യൻ കാണാത്ത അത്ഭുത കാഴ്ചകളും ഭൂമിക്കുള്ളിലെ അമ്പരപ്പെടുത്തുന്ന വിവരണങ്ങളുമായി വായനക്കാരെ ആകാംഷയുടെ പരകോടിയിൽ എത്തിക്കുന്ന നോവൽ ശില്പമാണ് ജിന്ന് പറഞ്ഞ കഥ.
ലോകത്തിന്റെ മുറിവ്
Author: Editor: Athul S
Genre: Reseach Artilces on Palasthene
Price: ₹190
₹170
Description: അദൃശ്യമാകുന്ന ഭൂമികയുടെ അടയാളപ്പെടുത്തൽ ആധുനിക മനുഷ്യസമൂഹത്തിലെ ഏറ്റവും പ്രാചീനമായ കുട്ടിക്കളിയെന്നാണ് പലസ്തീൻ സംഘർഷങ്ങളെ വിശേഷിപ്പിക്കാനാവുക. യുദ്ധസാമഗ്രികൾ കളിക്കോപ്പുകൾപോലെ വാരിയെറിയുന്ന ഒരു നാടകമാണവിടെ നടക്കുന്നത്. അഭിനേതാക്കളും മനുഷ്യരായതുകൊണ്ട് അവരുടെ നിഷ്കളങ്കതയാണ് ചിന്നിച്ചിതറുന്ന ശിരസ്സുകളായി ഭൂമിയിൽ പതിക്കുന്നത്. ഈ പുസ്തകം അതിന്റെ ഉള്ളടക്കത്തിന്റെ രക്തധമനികൾ കൊണ്ട് കാലഘട്ടത്തിന്റെ കവിതപടുക്കുകയാണ് ചെയ്യുന്നത്. ഇതു വായിക്കുന്ന നമ്മുടെ ഓരോ നിമിഷവും നാം ഗാസയിലെ സോക്കർ ഗ്രൗണ്ടിൽ ഷെല്ലുകളേറ്റു പിടയുകയാണ്. - പ്രൊഫ. എം എ സിദ്ദീക്ക്
ദക്ഷിണ
Author: Vismaya Viswan
Genre: Romantic Novel
Price: ₹130
Description: തമ്മിൽ പറഞ്ഞിട്ടും സഫലമാകാതെ പോയ ദക്ഷിണയുടെയും സിദ്ധാർത്ഥിന്റെയും പ്രണയകഥ. തമ്മിൽ കാണാതെ മിണ്ടി മിണ്ടി ഉള്ളു പങ്കിട്ട രണ്ടു മനുഷ്യരുടെ പ്രണയനോവുകളുടെ കഥ. പറയാതെ പോകുന്ന, പങ്കിടാനാകാതെ പോകുന്ന പ്രണയത്തിൻ്റെ തീവ്ര നൊമ്പരങ്ങളുടെയും മോഹങ്ങളുടെയും കഥ - ദക്ഷിണ..
ഒരു രാത്രി മൂന്നു ഗ്രാമങ്ങൾ
Author: Sherif Kavalad
Genre: Novel
Price: ₹170
Description: ഒരു രാത്രി ഇരുണ്ടു വെളുക്കെ ജീവിതം മാറി മറിഞ്ഞു പോയ മൂന്ന് ഗ്രാമങ്ങളുടെ കഥ. അവിടുത്തെ സാധാരണ മനുഷ്യരുടെ സങ്കൽപ്പങ്ങൾക്ക് വഴങ്ങാത്ത ദുഃഖങ്ങളുടെയും അതിജീവനത്തിൻ്റെയും കഥയാണ് ഈ നോവൽ. അപ്പുണ്ണി മാഷിനെ പോലെ ചില ദൈവരൂപങ്ങൾ ആ രാത്രിയുടെ കൂരിരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ദുരന്തങ്ങളിൽ തകർന്നുവീണ മനുഷ്യരെ തിരിച്ചു പിടിക്കുമ്പോൾ ഈ നോവൽ അതിജീവനത്തിൻ്റെ ഗാഥയായി മാറുന്നു. വയനാട്ടിലെ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ആദ്യ നോവൽ.
രേവമ്മ
Author: Remadevi Ravindran
Genre: Stories
Price: ₹150
Description: മനുഷ്യജീവിതത്തിന്റെ അന്ത:സംഘർഷങ്ങളും മാനസികവൈരുധ്യങ്ങളും പുതുമയോടുകൂടി പ്രമേവത്കരിക്കുകയാണ് ഈ കഥകൾ. അനുഭൂതിപരവും അനുഭവദായകവുമായി തോന്നുന്ന ചില നിമിഷങ്ങളുടെ വീണ്ടെടുപ്പ് ഇതിലെ കഥാപാത്രങ്ങൾ സമ്മളിൽ സംക്രമിപ്പിക്കും. തെളിഞ്ഞൊഴുകുകയും ദൈന്യം കൊണ്ട് മുറിയുകയും ചെയ്യുന്ന ഭാഷയാണ് ഈ കഥകളുടെ ഈടുവയ്പ്പ്. വായിക്കുന്തോറും അനേകം ചോദ്യങ്ങളാലും സമസ്യകളാലും നമ്മൾ വലയം ചെയ്യപ്പെടും.
Author: Dr Arya S and Sam Alex
Genre: Academic Study
Price: ₹250
Description: Embark on a captivating journey through the intricate web of life with 'Biology Today'. From the microscopic mechanisms of cells to the grandeur of ecosystems, this book delves into the forefront of biological discoveries. With precise explanations and cutting-edge research, it points to the major discoveries and discoverers, offering a panoramic view of how life thrives and adapts in our ever-changing world. Whether you're a student, biologist, or simply curious about life's marvels, 'Biology Today' is your guide to understanding the fascinating events of biology.
Author: Dr. Geetha K L
Genre: Research Studies
Price: ₹150
Description: An insightful academic study on the conditions of poverty and social deprivation among tribals. This book is a case study of the prevailing conditions of tribals of Amboori Panchayat
അറിവുകളുടെ വിരുന്നുകാലം
Author: Jabbartaj
Genre: General Knowledge
Price: ₹160
₹170
Description: അറിവിന്റെ വിപുലവും വൈവിധ്യം നിറഞ്ഞതുമായ ലോകത്തെ സംക്ഷിപ്ത രൂപത്തിൽ ആവിഷ്കരിക്കുന്ന പുസ്തകം. വിജ്ഞാന കുതുകികൾക്കും മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും ഒരുപോലെ പ്രയോജനകരമാകുന്ന വിധത്തിലാണ് ഗ്രന്ഥകർത്താവ് പുസ്തകം അവിഷ്കരിച്ചിരിക്കുന്നത്. ചോദ്യോത്തര രൂപത്തിൽ ഓരോ വിഷയത്തിന്റെയും വിവിധ മാനങ്ങളിലുള്ള വസ്തുതകളെ അനുയോജ്യമായ രൂപത്തിൽ പുസ്തകത്തിൽ അടുക്കി വെച്ചിരിക്കുന്നു. ചരിത്രവും ഭൂമിശാസ്ത്രവും സയൻസും രാഷ്ട്രീയവുമെല്ലാം നിറഞ്ഞ വിജ്ഞാനത്തിന്റെ ഈ പുസ്തക ഭൂമികയിലേക്ക്, അറിവുകളുടെ വിരുന്നു കാലത്തിലേക്ക് വായനക്കാരെ സാദരം ക്ഷണിക്കുന്നു.
വൈരാഗിയുടെ പുസ്തകം
Author: Siyad Shamsudheen
Genre: Poems
Price: ₹180
₹170
Description: സ്വന്തം വിരൽ മുറിച്ച് പ്രണയത്തെ എഴുതുന്ന ഒരു കാമുകകവി സദാ സന്നിഹിതമാണ് സിയാദിൻ്റെ കവിതകളിൽ. കവിതയും ഏകാന്തതയും കൂട്ടുള്ള ഒരു ജീവിതത്തിൻ്റെ പ്രാർത്ഥനകൾ പോലെ,വെളിപാടുപോലെ അയാൾ എഴുതുന്നു. വായനയിൽ ഒപ്പംകൂടിയ വിശ്വകവികൾക്കുള്ള അർച്ചനയായി കവിത വിരിയുന്നു. ആത്മാവിൻ്റെ വിലാപങ്ങൾ എന്നവയെ വിളിക്കാൻ ഞാനിഷ്ടപ്പെടുന്നു. വേരുകളിലൂടെ ആകാശത്തേക്ക് നോട്ടമിടുന്ന ഒരാളുടെ കാഴ്ചകൾ കൊണ്ട് സമ്പന്നമായ കവിതകൾ.
പരിണാമം
Author: G.K. Menon
Genre: Stories
Price: ₹140
Description: മനുഷ്യ ബന്ധങ്ങളുടെ, വിപുലതയെ അതിൻ്റെ സങ്കീർണതയെ, അതേസമയം മനുഷ്യബന്ധങ്ങളുടെ നിലീന സുഗന്ധത്താൽ മാത്രം പൂർണ്ണമാകുന്ന സ്നേഹാത്മകതയെ ഒക്കെയും തൊട്ടെടുക്കുന്ന കഥകളുടെ സമാഹാരമാണ് പരിണാമം. ബന്ധങ്ങളുടെ ഇഴകളിലൂടെ കാലം എങ്ങനെ ഒരു ലാവാ പ്രവാഹമായി കുതിച്ചുപായുന്നു എന്ന സർഗാത്മകമായ അന്വേഷണങ്ങളുടെ ആവിഷ്കാരം എന്ന നിലയിലാണ് ഈ പുസ്തകം പ്രസക്തമാകുന്നത്.
Author: Dr. Jaison Jacob Varghese
Genre: Research Studies
Price: ₹600
Description: "Nilgiri Tahr: Whispers from the Silence," penned by the erudite wildlife researcher and author, Dr. Jaison Jacob Varghese. Within the pages of this opus, Dr. Varghese embarks on a captivating odyssey into the heart of the Western Ghats, where the elusive Nilgiri Tahr roams amidst the mist-shrouded peaks and craggy valleys.
ഒരിടം തേടി
Author: Al Ameen S.M
Genre: Novel
Price: ₹140
Description: ജീവിതാനുഭവങ്ങളുടെ ഉൾക്കടലിൽ സ്വയം നഷ്ടപ്പെടുന്ന മനുഷ്യർക്ക് തിരികെ ചെല്ലാൻ ഒരിടം വേണം. വിശ്രാന്തിയുടെ ഒരിടം. സ്നേഹത്തിൻ്റെ ഒരിടം. പൂർണ്ണതയുടെ ഒരിടം. സ്വയം ആവിഷ്കരിക്കാൻ പ്രചോദിപ്പിക്കുന്ന നിത്യതയുടെ ഒരിടം. അത്തരം തേടലുകൾക്ക് വിളക്കുമരമാണ് ഒരിടം തേടി.
Author: Editor: Abhijith A.K.
Genre: Research Studies
Price: ₹200
Description: Collection of academic articles which dvelves into various aspects of Kerala development.
Author: Kerala University Research Students’ Union 2022-23
Genre: Research Studies
Price: ₹300
Description: Collection of Academic Articles presented in National Seminar conducted by Kerala University Researchers Union.
കുഞ്ഞാപ്പി കഥകൾ
Author: Dr.NE Sheeja
Genre: Childrens Literature
Price: ₹110
Description: കുഞ്ഞുങ്ങളുടെ നടത്തത്തിനും ചിരിക്കും കൊഞ്ചലിനും വർത്തമാനത്തിനുമൊക്കെ ഒരു താളമുണ്ട്... എന്തിന്, കുട്ടിക്കുറുമ്പുകൾക്കും കുഞ്ഞുപിണക്കങ്ങൾക്കും വരെ താളമുണ്ട്... സുഖക രമായ ഒരു താളം... മധുരമുള്ള താളം... കഥയുടെ താളം... അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളോ രോരുത്തരും കഥയാണ്... ഒന്നല്ല; ഒരായിരം കഥകൾ... കുഞ്ഞാപ്പിക്കഥകൾ ചുറ്റും കാണുന്നതി നോടൊക്കെ സംസാരിക്കുന്ന, എന്തിലും ഏതിലും കൗതുകം കണ്ടെത്തുന്ന, തൊട്ടതിനും പിടിച്ച തിനും പിണങ്ങുന്ന കുഞ്ഞാപ്പികളുടെ കഥകൾ. കുഞ്ഞുകുഞ്ഞാപ്പികൾക്ക്താ ളത്തിൽ വായിച്ചു കൊടുക്കേണ്ട കഥകൾ...
മുഖം നഷ്ടപ്പെട്ടവർ
Author: Joy Palakkamoola
Genre: Stories
Price: ₹130
Description: പ്രമേയവൈവിധ്യം കൊണ്ടും സമീപത്തിലെ പുതുമ കൊണ്ടും വായനയുടെ ലോകം വികസ്വരമാക്കുന്ന കഥകൾ. ലൗകിക ജീവിതത്തിന്റെ ഉൾശൂന്യതയെ ഓർമ്മിപ്പിക്കുന്ന "സോമാത്യൂസ്', ചരിത്രത്തിന്റെ ആവർത്തനത്തിൽ മുഖം നഷ്ടപ്പെട്ട് പോകുന്ന സാധാരണ മനുഷ്യരുടെ വ്യഥകളുടെ കഥയായ മുഖം നഷ്ടപ്പെട്ടവർ തുടങ്ങി ജീവിതത്തിന്റെ പലമകളോട് നിരന്തരം സംവദിക്കുന്ന പത്ത് കഥകളാണ് "മുഖം നഷ്ടപ്പെട്ടവർ' എന്ന കഥാ സമാഹാരത്തിന്റെ ഉള്ള്. ജീവിതത്തെ സമാന്തരമായ കണ്ണുകൾ കൊണ്ട് കാണാൻ നമ്മെ പ്രേരിപ്പിക്കുന്ന കഥകളാണ് ഇവ.
ക്യാൻസർ മധുരം
Author: Vineeth Madhanan
Genre: Stories
Price: ₹140
Description: എത്ര വലിയ ദുഃഖപരപ്പിലും പെരുങ്കടലാഴങ്ങളിലും ഒരിറ്റ് മധുരത്തിന്റെ തീർഥജലവും അതിജീവനത്തിന്റെ ഹൃദയ സംഗീതവും ബാക്കിയുണ്ടാവും എന്നോർമിപ്പിക്കുന്ന കഥകൾ. മനു ഷ്യൻ എത്ര വിസ്മയമാണ് എന്ന്, ജീവിതം എത്ര മാത്രം വിഭിന്നങ്ങളായ പടർപ്പുകളാണ് ഉള്ളിൽ സൂക്ഷിക്കുന്നത് എന്ന് ഈ കഥകളിലൂടെ കടന്നു പോകുമ്പോൾ നമുക്ക് ബോധ്യ പ്പെടുന്നു. ഈ കഥകൾ ജീവിതത്തെ തുന്നി ചേർക്കുന്നു. കാലത്തിന്റെ അട്ടഹാസങ്ങളോട് പോലും കാരുണ്യത്തിന്റെ തുറവികൾ നീട്ടുന്നു.
ബെഹ്ത്വാ ഹുവാ പാനി
Author: Asif Ali
Genre: Travalogue
Price: ₹285
Description: യുവതയുടെ ഹൃദയം കീഴടക്കിയ യാത്രാവിവരണം.
Author: Dr. T. Jamal Muhammed
Genre: Historical Studies
Price: ₹500
₹450
Description: അറബ് സമൂഹത്തിന്റെ ചരിത്രവും സാമൂഹിക ശാസ്ത്രവും ഗാഹനമായി അന്വേഷിക്കുന്ന അക്കാദമിക്ക് ഗ്രന്ഥം.
Author: Dr Divya C Senan & Annie Feba
Genre: Energy Studies
Price: ₹500
₹400
Description: The book pushes for a broader understanding of energy and emphasises the need to incorporate other critical aspects like innovation, sustainability, and equity into energy education. It calls for educating individuals to conserve energy and understand the systems, technologies, and policies behind energy production, distribution, and con sumption.
Author: Bergman Thomas
Genre: Novel
Price: ₹140
Description: Translation of Malayalam novel Paniyadima written by Bergman Thomas. Novel sheds light on the life and struggles of Fisherfolk community.
Author: Kerala University Researchers Union
Genre: Academic
Price: ₹500
₹400
Description: Collection of Research Articles which are interdisciplinary in nature.
കടപ്പറപാസ്സ
Author: Anilkumar D
Genre: Academic
Price: ₹100
Description: മലയാളത്തിലെ വാമൊഴി ഭാഷകളിലൊന്നായ കടപ്പെറപാസയെ അനുഭവം കൊണ്ടും നിരീക്ഷണം കൊണ്ടും സൂക്ഷ്മമായി പഠിച്ചു അപഗ്രഥിക്കുന്ന ഗ്രന്ഥം. വിസ്മൃതിയിലാണ്ടുപോകുന്ന കടലോര മനുഷ്യരുടെ ഭാഷയെ അതിന്റെ എല്ലാ വൈരുധ്യത്തോടും കൂടി അടയാളപ്പെടുത്തുക യാണ് ലേഖകൻ.
യാത്രിയോം കൃപയാ ധ്യാൻ ദീജിയെ
Author: V K Ashokan
Genre: Collection of Stories
Price: ₹115
Description: ജീവിതോന്മത്തമായ കഥകൾ. കാലവും ദേശവും പ്രമേയങ്ങളുടെ അഴിമുഖമായി വരുന്ന അനുഭവങ്ങൾ..
വിമൻസ് ഡേ
Author: V J D
Genre: Novel
Price: ₹115
Description: പ്രണയത്തിന്റെ മിഴിവും സന്നിഗ്ധതയും നിറഞ്ഞൊഴുകുന്ന റൊമാന്റിക്ക് നോവൽ..
Author: Shibu Kaithakkal
Genre: Collection of Poems
Price: ₹100
Description: The collection likely explores hope, resilience, love, and introspection themes. Each poem might act as a "silver lining" that illuminates the bright side in challenging moments or celebrates simple joys.
വയലറ്റ് പൂക്കൾ
Author: Sreekanth P V
Genre: Collection of Poems
Price: ₹110
Description: സാമൂഹിക ജീവിതത്തിന്റെ ചലനങ്ങൾക്ക് നേരെ വിരൽ നീട്ടുന്ന കവിതകൾ..
ലിംഗഭാരത്തിന്റെ രാഷ്ട്രീയം
Author: Nowfal N
Genre: Malayalam Articles
Price: ₹150
Description: ജെൻഡർ പ്രമേയമായ ലേഖനങ്ങളുടെ സമാഹാരം. ലിംഗനീതി ജനാധിപത്യത്തിന്റെ കേന്ദ്ര അനുഭവമാകണം എന്നാണ് വയ്പ്പ്. ഒരു രാഷ്ട്രീയ ക്രമമായോ സാമൂഹിക ജീവിത മാതൃകയായോ ജനാധിപത്യം പുലർന്നുപോന്ന ഇടങ്ങളിൽ പോലും ലിംഗനീതിയോ സമത്വമോ നിലനിന്നിരുന്നില്ല; നിലനിൽക്കുന്നുമില്ല. ഗാർഹിക മണ്ഡലവും പൊതുമണ്ഡലവും ആണുങ്ങൾ വാഴുന്ന, ആണുങ്ങളാൽ ക്രമീകരിക്കപ്പെടുന്ന ജീവിതാനുഭങ്ങളുടെ പുല്ലിംഗ പ്രദേശങ്ങളായി നിലനിൽക്കുമ്പോൾ തന്നെയാണ് ലോകമെമ്പാടും ലിംഗനീതിക്കു വേണ്ടി പോരാട്ടങ്ങളുയരുന്നത്. ജനാധിപത്യ ലിംഗബന്ധങ്ങളുടെ തുറസ്സുകളിലേക്ക് നീണ്ടു പോകുന്ന മൗലികമായ ലേഖനങ്ങളുടെ സമാഹാരം. അധികാരത്തിന്റെ ആൺകോയ്മയോട് കലഹിച്ചും വിയോജിച്ചും നവീനമായ ഒരു ബദൽ അധികാര പാഠം നിർമ്മിക്കുന്നതിലൂടെ മാത്രമേ നിലനിൽക്കുന്ന ലിംഗബന്ധങ്ങളെ റദ്ദു ചെയ്യാനാവു എന്ന് ഓർമിപ്പിക്കുകയും അധികാരത്തിന്റെ പുതിയ നോട്ട സ്ഥാനങ്ങൾ കണ്ടെത്തുകയുമാണ് ഈ ഓരോ ലേഖനവും.
അവൾ അകലെയല്ല
Author: Roophus Mathew
Genre: Novel
Price: ₹130
Description: അയാൾക്ക് 'അവൾ' തന്റെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഒരു രൂപവും വേലക്കാരിയും മാത്രം.. മക്കൾക്ക് 'അവൾ' കർക്കശക്കാരിയായ അമ്മയാണ്.. ഭർതൃമാതാവിന് 'അവൾ' പരിചാരി കയാണ്.. അയൽക്കാർക്ക് 'അവൾ' നുകം വലിക്കുന്ന കാളയാണ്.. ബന്ധുക്കൾക്ക് 'അവൾ' അനാഥയാണ്.. എന്നാൽ 'അവൾ'ക്കാവട്ടെ മുഴുവൻ ലോകവും പ്രിയപ്പെട്ടതാണ്.. സ്വയം പൊള്ളി പ്പിടയുമ്പോഴും ചുറ്റുമുള്ള ലോകത്തെ ഉള്ളറിഞ്ഞ് സ്നേഹിക്കുന്ന 'അവളുടെ' അവസാനമില്ലാത്ത കഥ..
ഒറ്റ പ്ലാമൂട്ടിലെ ചക്കകലഹങ്ങൾ
Author: Sano C Koshy
Genre: Novel
Price: ₹180
₹170
Description: ചക്കപ്രിയയായ മരുമകളും ചക്കവിരോധിയായ അമ്മായിയമ്മയും ഒരേ വീട്ടിൽ ഉണ്ടായാലുള്ള അതിസങ്കീർണ്ണമായ അവസ്ഥ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന നോവൽ. മധ്യതിരുവിതംകൂറിലെ ഒരു ഇടത്തരം കുടുംബത്തിൽ ചക്ക മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും അതു പരിഹരിക്കാൻ ഇടപെട്ട് കൂടുതൽ പ്രശ്നങ്ങളിലേക്ക് വീണുപോകുന്ന സാധു മനുഷ്യരുടെയും കഥയാണിത്. ഒരു ചെറു പുഞ്ചിരിയോടെ വായിച്ച് തീർക്കാവുന്ന, നിത്യ ജീവിതത്തിലെ സന്ദർഭങ്ങളും തമാശകളും നിറഞ്ഞ നോവലാണ് ഒറ്റപ്ലാമൂട്ടിലെ ചക്ക കലഹങ്ങൾ..
പെണ്ണെഴുത്ത്
Author: Nami Shaju
Genre: Poems
Price: ₹110
₹100
Description: സ്ത്രീ പറയുന്നത് എല്ലാവരുടെയും സങ്കടങ്ങളാണ്. പായക്കപ്പൽ ഓടിയത് പാമരം കൊണ്ടാണ് എങ്കിലും അത് വെള്ളത്തിൽ പൊങ്ങിക്കിടന്നത് കടലമ്മയുടെ സഹനത്തിന്റെ കൈക്കുമ്പിളിൽ ആയിരുന്നു. വിഷയ നിർണ്ണയത്തിൽ, ബിംബകൽപ്പനയിൽ, പദസ്വീകാരത്തിൽ, അന്വയ ചാതു രിയിൽ, സമാപനത്തിൽ എല്ലാം തന്നെ കരുതലിന്റെ ഈ കൈത്താങ്ങ് നമിയുടെ രചനകളിൽ തെളിഞ്ഞു തന്നെ കാണാം. - അവതാരികയിൽ സി രാധാകൃഷ്ണൻ
Author: Sudheer Perumpilav
Genre: Memoirs of an Auto Driver
Price: ₹140
Author: Moly George
Genre: Collection of Short Stories
Price: ₹160
Author: D Anilkumar
Genre: Essays
Price: ₹150
Author: Kiran R
Genre: Cultural Studies
Price: ₹100
Author: Kiran R
Genre: Essays
Price: ₹140
Author: ILFA KM
Genre: Research Articles
Price: ₹200
Author: Shijin s & Dr Anitha
Genre: Articles
Price: ₹300
Author: Vishnu KP and John Williams
Genre: Articles on tourism
Price: ₹200
Author: Rathika Thilak
Genre: Poems
Price: ₹100
Author: Dr Divya C Senan
Genre: Essays
Price: ₹200
Author: Dr. Christin Solaman SS
Genre: Academic Articles
Price: ₹150
Author: Josemon Joy
Genre: Academic
Price: ₹150
Author: Dr. Joseph Antony
Genre: Essays
Price: ₹200
Author: Nowfal N
Genre: Research articles
Price: ₹100
Author: Research Students
Genre: Research Articles
Price: ₹300
Author: Josemon Joy
Genre: Academic
Price: ₹150
Author: Aneesh Haroon Rasheed
Genre: Collection of poems
Price: ₹100
Author: Naseema Najeem
Genre: Poems
Price: ₹120
Author: Najeeb S
Genre: Academic articles
Price: ₹300
Author: Ramshad Khan R
Genre: Articles
Price: ₹200
Author: Jasiya Shajahan
Genre: Novel
Price: ₹120
Author: Jasiya Shajahan
Genre: Collection of Stories
Price: ₹120
Author: Jasiya Shajahan
Genre: Poems
Price: ₹120
Author: Jasiya Shajahan
Genre: Poems
Price: ₹120
Author: Suhail K
Genre: Memoir
Price: ₹160
Author: Sarin Kallambalam
Genre: Malayalam Novel
Price: ₹200
Author: Shanu M Nazar
Genre: Academic Study
Price: ₹150
Author: Annie Feba Varghese
Genre: Academic Study
Price: ₹
Author: Ramshad Khan
Genre: Academic Study
Price: ₹200
Author: Aneesa Iqbal
Genre: Collection of Poems
Price: ₹110
Author: Bergman Thomas
Genre: Plays
Price: ₹120
Author: Jasiya Shajahan
Genre: Poems
Price: ₹180
Author: Jasiya Shajahan
Genre: Poems
Price: ₹180
Author: Dr. Indhu K.V
Genre: Research Articles on LGBTQ
Price: ₹200
Author: Indira Krishnan
Genre: Memoirs
Price: ₹120
Author: Greeshma Baby
Genre: Poems
Price: ₹75
Author: Dr. Sreejith Parameswara Panicker, Editor: Najeeb S
Genre: Reference
Price: ₹300
Author: Vadhyas J.
Genre: Stories
Price: ₹180
Author: Dr Beena K.G.
Genre: Research Studies
Price: ₹450
"Pravda books Kerala is Established in 2015. We have been working from the beginning to promote literary arts. We publish and distribute books all over India. At present we have many books published from our house. Our publications include books from the languages, Malayalam, English, and Hindi. Our books are available at Amazon. Also, we will deliver books according to our customer's orders"
Call: +91 9400 2948 93
Email: pravdabookskerala@gmail.com
Web: www.pravdabookskerala.com
Whatsapp: +91 9400 2948 93